ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പാന്‍കാര്‍ഡ് വേണ്ടി വരും

Wednesday March 15th, 2017
2

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പണം അടക്കാന്‍ പാന്‍കാര്‍ഡ് വേണ്ടിവരും. ബാങ്കിങ് നടപടികള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് തീര്‍ഥാടകര്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്. നേരത്തേ, ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിന് 300 രൂപ അടക്കുമ്പോള്‍ ചില ബാങ്കുകള്‍ പാന്‍കാര്‍ഡ് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകന്‍ മൂന്‍കൂര്‍ പണമായി 81,000 രൂപയാണ് അടക്കേണ്ടത്. 49,000 രൂപ വരെയാണ് പാന്‍കാര്‍ഡ് ഇല്ലാതെ ബാങ്കുകള്‍ സ്വീകരിക്കുക. ഒരു കവര്‍ഹെഡിന് ഒന്നില്‍ കൂടുതല്‍പേരുടെ പണം അടക്കേണ്ടി വരും.
അതേസമയം, ഹജ്ജിന് പണമടക്കുന്നവര്‍ക്ക് നടപടികള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ബാങ്കുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി രണ്ട് ദിവസത്തിനുള്ളില്‍ ബാങ്ക് മാനേജര്‍മാരുമായി ബന്ധപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ബാങ്കില്‍നിന്ന് നല്‍കുന്ന ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയെന്ന് കോഓഡിനേറ്റര്‍ അറിയിച്ചു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം