പാലത്തായി ബാലികാപീഡനം; പോലിസ് നടപടിക്കെതിരെ ശിശുക്ഷേമസമിതി

Monday April 20th, 2020

കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പോലിസ് നടപടികള്‍ക്കെതിരേ ജില്ലാ ശിശുക്ഷേമ സമിതിയും രംഗത്ത്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുനിയില്‍ പത്മരാജന്റെ അറസ്റ്റ് ഒരു മാസത്തോളം വൈകിപ്പിച്ചതും കേസിലെ പോക്‌സോ നിയമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതുമെല്ലാം പുറത്തുവരുന്നതിനിടെയാണ് ഗുരുതര ആരോപണങ്ങളുമായി ശിശുക്ഷേമ സമിതി രംഗത്തെത്തിയത്. കണ്ണൂരില്‍ കൗണ്‍സലിങ് കേന്ദ്രങ്ങളുണ്ടായിട്ടും ശിശുക്ഷേമ സമിതിയെ അറിയിക്കാതെ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയതിനെ ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷന്‍ ഇ ഡി ജോസഫ് കുറ്റപ്പെടുത്തി. കുട്ടിയെ സ്‌കൂളിലും പോലിസ് സ്‌റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

പോക്‌സോ നിയമ പ്രകാരം ഇരകളായ കുട്ടികളെ അതീവ ശ്രദ്ധയോടെയാണ് സമീപിക്കേണ്ടത്. പോലിസ് യൂനിഫോമില്‍ സമീപിക്കുകയോ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയോ ചെയ്യരുതെന്നാണു നിയമം. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥന്‍ വരെ കുട്ടിയെ വിളിപ്പിക്കുകയും മാര്‍ച്ച് 27ന് കുട്ടിയെയും കൊണ്ട് പോലിസ് കോഴിക്കോട് നിംഹാന്‍സിലെത്തി പരിശോധന നടത്തുകയും ചെയ്തതായി നേരത്തേ കണ്ടെത്തിയിരുന്നു. ആദ്യം കേസന്വഷിച്ച പാനൂര്‍ സി ഐ ശ്രീജിത്ത്, സ്ഥലംമാറ്റപ്പെട്ടിട്ടും പ്രസ്തുത സമയത്ത് കോഴിക്കോട് എത്തിയെന്നതും ദുരൂഹമാണ്. മെഡിക്കല്‍ ഡോക്ടറുടെ സഹായത്തോടെ കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പോയതെന്നാണു പോലിസ് വാദം. അത്തരമൊരു വാദം അംഗീകരിക്കുകയാണെങ്കില്‍ തന്നെ ജില്ലാതല ശിശു ക്ഷേമ സമിതിയുടെ അനുമതി വാങ്ങിയ ശേഷമേ പാടുള്ളു. എന്നാല്‍ ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടില്ല. മാത്രമല്ല, കുട്ടിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോവുന്ന കാര്യം പോലും ശിശുക്ഷേമ സമിതിയെ അറിയിച്ചില്ലെന്നതും ഗുരുതരമായി കാണുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം