പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍

Friday September 30th, 2016

maliha-lodh-pakistanഇസ്ലാമാബാദ്: ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രസമിതിയില്‍ പാക് പ്രതിനിധി മലിഹ ലോധി അറിയിച്ചു.

പാകിസ്താന്‍ പരമാവധി സംയമനം പാലിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ന് അടിയന്തിരമന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

അതേസമയം, തീവ്രവാദികള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നും അമേരിക്ക പ്രതികരിച്ചു.

അതിനിടെ കശ്മീരിലെ അഖ്‌നൂറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സേന വീണ്ടും വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം