മോഡലിനൊപ്പം സെല്‍ഫിയെടുത്ത പുരോഹിതനെ സസ്‌പെന്റ് ചെയ്തു

Thursday June 23rd, 2016

baloochiപെഷവാര്‍: വിവാദ മോഡലിനൊപ്പം ഫോട്ടോയെടുത്ത പാക് പുരോഹിതനെ പദവികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ മതവിഭാഗം തലവനും പുരോഹിതനുമായ മുഫ്തി അബ്ദുള്‍ ഖാവിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്‍ ടീം ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ തുണിയുരിയുമെന്നു പ്രഖ്യാപിച്ച ഖന്‍ദീല്‍ ബലൂച്ചിനൊപ്പമാണ് മുഫ്തി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

അതേസമയം, ബലൂച്ച് മകളെപ്പോലെയാണെന്നും അവരെ ശരിയായ പതയിലേക്കു നയിക്കാന്‍ വേണ്ടിയാണ് ഹോട്ടലിലേക്കു ക്ഷണിച്ചതെന്നുമാണ് അബ്ദുള്‍ ഖാവിയുടെ വിശദീകരണം. നോമ്പെടുക്കാറില്ലെങ്കിലും അവര്‍ തനിക്ക് പ്രാര്‍ഥനകള്‍ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നുവെന്നും ഖാവി കൂട്ടിച്ചേര്‍ത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം