ഭര്‍ത്താവിന്റെ അമിത ലൈംഗികതാല്‍പര്യത്തിനെതിരെ യുവതി കോടതിയില്‍

Saturday April 19th, 2014

sex foto healthഇറ്റലി: ഭര്‍ത്താവിന് സെക്‌സിനോടുള്ള അമിത താല്‍പര്യത്തിനെതിരെ യുവതി കോടതിയില്‍. 75കാരനായ ഭര്‍ത്താവ് സെക്‌സിനോട് അമിത താല്‍പര്യം കാണിക്കുന്നുവെന്നാരോപിച്ച് 25 കാരിയായ യുവതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ ഈ പ്രവൃത്തി തനിക്ക് ഭ്രന്ത് പിടിപ്പിക്കുന്നുവെന്നും യുവതി കോടതിയില്‍ പറഞ്ഞു. അതേസമയം താന്‍ ശരാശരി ലൈംഗിക ജീവിതമാണ് നയിക്കുന്നതെന്ന് ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കി. സെക്‌സിനും സ്‌നേഹത്തിനുമപ്പുറം ഭാര്യ പണത്തിനാണ് മൂല്യം നല്‍കുന്നതെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. ഇരുവരുടേയും വാദം കേട്ട കോടതി അവസാനം സഹിക്കെട്ട് കോടതിക്ക് പുറത്ത് തര്‍ക്കം പരിഹരിക്കാന്‍ ഉത്തരവിട്ടു.
എഴുപത്തഞ്ചുകാരനായ ഭര്‍ത്താവ് നിരന്തരം തന്നെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നുവെന്നും ഭര്‍ത്താവിന് സെക്‌സ് മാനിയയാണെന്നുമുള്ള പരാതിയുമായാണ് ഭര്‍ത്താവിനേക്കാള്‍ 50 വയസ്സ് പ്രായക്കുറവുള്ള 25 കാരി കോടതിയിലെത്തിയത്. ഭര്‍ത്താവിന്റെ അമിത ലൈംഗികാസക്തിക്ക് ഒരു പരിഹാരം കാണണമെന്നും ഭര്‍ത്താവിന്റെ ഈ പ്രവൃത്തി തന്നെ ഭ്രാന്തു പിടിപ്പിക്കുന്നുവെന്നും യുവതി കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് 75 കാരനായ ഭര്‍ത്താവ് ഭാര്യയുടെ കണ്ണ് തന്റെ അക്കൗണ്ടിലേക്കാണെന്ന ആരോപണവുമായി കോടതിയില്‍ എത്തിയത്. ഇറ്റലിയിലെ നേപ്പിള്‍ സ്വദേശിനിയാണ് 75 കാരനായ ഭര്‍ത്താവ്. ക്യൂബക്കാരിയാണ് 25 കാരിയായ ഭാര്യ. എന്നെ അകമഴിഞ്ഞു സ്‌നേഹിക്കുമെന്ന് കരുതിയാണ് 5 വര്‍ഷം മുമ്പ് തങ്ങള്‍ വിവാഹിതരായതെന്നും എന്നാല്‍ വിവാഹ ശേഷം ഭാര്യയുടെ കണ്ണ് തന്റെ ബാങ്ക് അക്കൗണ്ടിലേക്കായി എന്നും ഇതിനെ തുടര്‍ന്നാണ് വഴക്കുകളുടെ തുടക്കമെന്നും 75 കാരന്‍ കോടതിയെ അറിയിച്ചു. ഭാര്യയുടേയും ഭര്‍ത്താവിന്റെ വാദങ്ങള്‍ അസഹ്യമായതിനെ തുടര്‍ന്നാണ് കോടതി തര്‍ക്കം പുറത്ത് വച്ച് പരിഹരിക്കാന്‍ ഉത്തരവിട്ടത്. പ്രശ്‌നം രമ്യതയിലെത്തിയതിന് ശേഷം മാത്രം കേസ് തുടര്‍ നടപടികള്‍ക്കായി പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം