വീട്ടുമുറ്റത്തും നാട്ടിന്‍പുറത്തും കണ്ടെത്താവുന്ന ചില ഒറ്റമൂലികള്‍

Friday May 22nd, 2020

വീട്ടുമുറ്റത്തും നാട്ടിന്‍പുറത്തും കണ്ടെത്താവുന്ന ചില ഒറ്റമൂലികള്‍ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ അനുഭവിക്കാം.

 • രക്താതിമര്‍ദം കുറയ്ക്കാന്‍
 • പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കിവെക്കുക. അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.
 • കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവെക്കുക. ഒരു മാസം കഴിഞ്ഞ് അതില്‍നിന്നും രണ്ടു വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
 • മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
 • നീര്‍മരുതിന്‍തൊലിയും വെളുത്തുള്ളിയും കൂടി കഷായം വെച്ചു കഴിക്കുക.
 • കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്പൂണ്‍ വീതം കഴിക്കുക.
 • ഗ്യാസ്ട്രബിളിന്
 • വെളുത്തുള്ളിയും കരിഞ്ചീരകവും ഓരോ സ്പൂണ്‍ വീതം ചതച്ചു വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കുടിക്കുക.
 • കടുക്കാത്തോട് പൊട്ടിച്ച് അലിയിച്ചിറക്കുക.
  മുത്തങ്ങയിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക.
 • മാതളനാരങ്ങാത്തോട് ഉണക്കിപ്പൊടിച്ചു തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക.
 • തേന്‍ ചേര്‍ത്ത വെള്ളം കുടിക്കുക.
 • വയറിളക്കം വേഗം മാറ്റാം
 • ഒരു പിടി കറിവേപ്പില അരച്ച് കാല്‍ഗ്ലാസ് മോരില്‍ കാച്ചി കുടിക്കുക. ആഹാരത്തിനു ശേഷം ഉത്തമം.
 • പുളിയാരന്‍ നീര് മോരില്‍ ചേര്‍ത്ത് കുടിക്കുക.
 • കുടകപ്പാലത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
 • തുമ്പപ്പൂ അരച്ച് ഇളനീരില്‍ കലക്കി കുടിക്കുക.
 • കൊളസ്ട്രോള്‍
  സാധാരണ ഒറ്റമൂലിപ്രയോഗത്തില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ കാലം ഇവ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും.
 • കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക.
 • ശുദ്ധി ചെയ്ത ഗുല്‍ഗ്ഗുലു പൊടിച്ചത് വെളുത്തള്ളി നീരില്‍ കുഴച്ചു സേവിക്കുക.
 • ആര്യവേപ്പില ചവച്ചരച്ച് കഴിക്കുക.
 • നീര്‍മരുതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
 • ഇഞ്ചിയും മല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ ഈ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
 • കടുക്ക പൊടിച്ചത് നല്ലെണ്ണയില്‍ ചേര്‍ത്തു സേവിക്കുക.
 • ഛര്‍ദ്ദി ശമിക്കാന്‍
 • മലര് ഇഞ്ചിയും ചേര്‍ത്തു തിളപ്പിച്ചു പഞ്ചസാര ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുക. കുട്ടികള്‍ക്ക് ഉത്തമം.
 • ചിറ്റമൃതിന്റെ കഷായത്തില്‍ തേന്‍ ചേര്‍ത്ത് ഇടയ്ക്ക് കുടിക്കുക. (കഷായം, 20 ഗ്രാം
 • ചിറ്റമൃത് രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിച്ചത.്)
 • കടുക്കാത്തോട് പൊടിച്ച് തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക.
 • തിപ്പലിപ്പൊടിയില്‍ തുല്യം തേന്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. ഇടയ്ക്ക് ആവര്‍ത്തിക്കാം.
 • ഏലത്തരി പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ കുടിക്കുക. കുട്ടികള്‍ക്കും നല്ലത്.
 • മലബന്ധം ഒഴിവാക്കാം
 • കറുത്ത ഉണക്കമുന്തിരിങ്ങ വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം പിഴിഞ്ഞരിച്ചു കുടിക്കുക. കുട്ടികള്‍ക്കും ഉത്തമം.
 • കടുക്കാത്തോട് തിളപ്പിച്ചാറ്റിയ വെള്ളം അത്താഴശേഷം കുടിക്കുക.
 • ആവണക്കെണ്ണ പാലില്‍ ചേര്‍ത്തു സേവിക്കുക.
 • സുന്നാമക്കിയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
 • കൊന്നയില ഉപ്പേരി വെച്ച് കൂട്ടുക. വയറിളകിപ്പോകുന്നതു തനിയേ നില്ക്കുന്നില്ലെന്നു തോന്നിയാല്‍ തേയിലവെള്ളത്തില്‍ (കട്ടന്‍ ചായ) നാരങ്ങാനീരു ചേര്‍ത്ത് കഴിക്കുക)
 • വയറുവേദന
 • ചുക്കും കൊത്തമല്ലിയും തിളപ്പിച്ച വെള്ളം കുടിക്കുക.
 • ഇഞ്ചിനീര് അലിയിച്ചിറക്കുക.
 • ജാതിക്ക മോരില്‍ അരച്ചു കുടിക്കുക.
 • പാല്‍ക്കായം തിളപ്പിച്ച വെള്ളം കുടിക്കുക.
 • അര സ്പൂണ്‍ ചവര്‍ക്കാരം രണ്ടു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. വയറുവേദന പെട്ടെന്നു കുറയും.
 • ജലദോഷം അകറ്റിനിര്‍ത്താം
 • മുരിക്കിലനീര് ചേര്‍ത്ത വെളിച്ചെണ്ണ കുന്തിരിക്കവും ചേര്‍ത്തു കാച്ചി തേക്കുക.
 • നീലയമരിയിലനീര് എണ്ണയിലൊഴിച്ചു ദേവദാരം കല്കം ചേര്‍ത്തു കാച്ചി തേയ്ക്കുക.
 • വരട്ടുമഞ്ഞള്‍പ്പൊടി തേന്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. ജലദോഷം മാറും.
 • തൈരില്‍ കുരുമുളകുപൊടിയും ശര്‍ക്കരയും കൂട്ടി തിന്നുക. ഉടന്‍ ആശ്വാസം ലഭിക്കും.
 • കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
 • ബുദ്ധി വര്‍ധിക്കാന്‍
 • ഒരു സ്പൂണ്‍ ബ്രഹ്മിനീര് ആവശ്യത്തിനു കല്‍ക്കണ്ടം ചേര്‍ത്തു സേവിക്കുക. രാവിലെ വെറുംവയറ്റില്‍ വേണം കഴിക്കാന്‍. ബ്രഹ്മി വീട്ടില്‍ നട്ടുവളര്‍ത്തി ദിവസവും രാവിലെ തയ്യാറാക്കി കഴിക്കുന്നതിനാണ് കൂടുതല്‍ ഗുണം. പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്.
 • മുത്തിളിന്റെ നീര് തേന്‍ ചേര്‍ത്ത് സേവിക്കുക.
 • ഇരട്ടിമധുരം പാലില്‍ കാച്ചി കഴിക്കുക.
 • വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് ഉണക്കിപ്പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.
 • അമുക്കുരം പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.
 • വായപ്പുണ്ണിന് പരിഹാരം
 • പിച്ചകത്തില ചവച്ചു നീര് വായില്‍ നിര്‍ത്തുക.
  കാവിമണ്ണു പൊടിച്ചു പാലില്‍ കലക്കി
 • കവിള്‍ക്കൊള്ളുക. അല്പസമയം വായില്‍ നിര്‍ത്തണം.
 • നെല്ലിക്കാനീര് തേന്‍ ചേര്‍ത്തു കഴിക്കുക.
 • അമുക്കുരം പൊടിച്ചു പാലില്‍ പുഴുങ്ങി പഞ്ചസാരയും നെയ്യും ചേര്‍ത്ത് സേവിക്കുക.
 • ഗോമൂത്രത്തിലരച്ച കടുക്കാത്തോട് ഉണക്കിപ്പൊടിച്ചു തേന്‍ ചേര്‍ത്തു കഴിക്കുക.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം