സഭ നിര്‍ത്തേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് മുഖ്യമന്ത്രി

Monday March 23rd, 2015

Oomman Chandy tiredകൊച്ചി: ബജറ്റിന്‍മേലുള്ള ചര്‍ച്ച നടക്കാതെ സഭ അവസാനിപ്പിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഫേസ്ബുക്ക് പേജിലാണ് പ്രതിപക്ഷ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി നിലപാടറിയിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ പാര്‍ട്ടിക്കകത്തെ കാര്യങ്ങള്‍ മൂലമാണോ സഭ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതെന്ന കാര്യം അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘പ്രതിപക്ഷത്തിന്റെ നിസ്സഹകരണം മൂലമാണ് ബജറ്റ് സമ്മേളനം ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടിവന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരമാണ് ബജറ്റിന്മേല്‍ നടക്കുന്ന ചര്‍ച്ച. അതു നടക്കാതെ സഭ അവസാനിപ്പിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്. വിമര്‍ശനത്തെ സര്‍ക്കാര്‍ ഭയക്കുന്നില്ല. അതു തെറ്റുതിരുത്തി മുന്നോട്ടുപോകാന്‍ സഹായിക്കും. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ആവശ്യങ്ങളായിരുന്നു. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ല എന്നായിരുന്നു ആദ്യം. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍, വനിതകളെ അപമാനിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു. നിയമസഭ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്, സിപിഎമ്മിന്റെ പാര്‍ട്ടിക്കകത്തെ കാര്യങ്ങള്‍ മൂലമാണോ എന്നറിയില്ല’.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം