മഞ്ജുവാര്യര്‍ക്കെതിരെ നഴ്‌സുമാര്‍

Thursday August 14th, 2014

Manju warrier motherതിരുവനന്തപുരം: മഞ്ജുവാര്യര്‍ക്കെതിരേ നഴ്‌സുമാര്‍ രംഗത്ത്. മഞ്ജുവാര്യര്‍ അഭിനയിച്ച കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ പരസ്യത്തിനെതിരേയാണ് നഴ്‌സുമാര്‍ രംഗത്തുവന്നിരിക്കുന്നത്. ‘ഇനി എല്ലാവര്‍ക്കും വജ്രം വാങ്ങാം’ എന്ന പരസ്യവാചകത്തിലുള്ള കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ പരസ്യമാണ് നഴ്‌സുമാരെ ചൊടിപ്പിച്ചത്. വജ്രം ധനികരുടെ മാത്രം കുത്തകയല്ലെന്നും സാധാരണക്കാരനും അതു സ്വന്തമാക്കാം എന്നതുമാണ് പരസ്യത്തിന്റെ സന്ദേശം. പരസ്യത്തില്‍ സാധാരണക്കാരിയായി കാണിക്കുന്നത് നഴ്‌സായി ജോലി ചെയ്യുന്നു യുവതിയെയാണ്. ഇതാണ് നഴ്‌സുമാരെ ചൊടിപ്പിച്ചിരിക്കുന്നത്.

നഴ്‌സുമാരെല്ലാവരും ചെറിയ ശമ്പളമുള്ളവരല്ലെന്നും അമേരിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഗള്‍ഫിലും ഒക്കെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ തുഛമായ വേതനം വാങ്ങുന്നവരല്ലെന്നുമാണ് ഇവരുടെ വാദം. പത്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം