നിലമ്പൂര്‍ കൊലപാതക അന്വേഷണം ശരിയായ ദിശയിലല്ല: പിണറായി

Sunday February 16th, 2014
2

Pinarayi vijayanആലത്തൂര്‍ : നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി കൊല്ലപ്പെട്ട കേസിലെ അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് നീങ്ങുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആലത്തൂരില്‍ കേരള രക്ഷാമാര്‍ച്ചിന്റെ വിശദീകരണ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കൊടി കാണിച്ച വനിതകളെ പോലിസിന്റെയും മന്ത്രി ആര്യാടന്റെയും സാന്നിധ്യത്തില്‍ മന്ത്രിയുടെ കൂടെയുള്ളവര്‍ മര്‍ദിച്ച കാര്യം ഗൗരവത്തോടെ കാണണം. എന്തൊ ചിലതെല്ലാം മറച്ചുവെക്കാനുള്ള വെപ്രാളമാണ് ഇത് കാണിക്കുന്നത്. രഹസ്യങ്ങള്‍ പുറത്തുവരുമോയെന്നും അവര്‍ക്ക് ആശങ്കയുണ്ട്. ഈ സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുമോയെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. ഫലപ്രദമായ രീതിയിലല്ല അന്വേഷണം മുന്നോട്ട് പോകുന്നതെന്ന സംശയം വ്യാപകമാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമോയെന്ന ചോദ്യത്തിന് പ്രാപ്തരായ ഉദ്യോഗസ്ഥര്‍ കേരളത്തിലെ പോലിസില്‍ തന്നെ ഉണ്ടൈന്നും പിണറായി പറഞ്ഞു. നല്ല ഉദ്യോഗസ്ഥരെ വച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകണം. വനിതാ ഐ.ജി. അന്വേഷിക്കണമെന്ന ന്യായമായ ആവശ്യവും ചില കേന്ദ്രങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അക്കാര്യവും സര്‍ക്കാര്‍ പരിഗണിക്കണം. കേന്ദ്ര ഏജന്‍സി വേണമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. എല്ലാം വരട്ടെ അപ്പോള്‍ പറയാം എന്നും പിണറായി പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം