നിലമ്പൂരില്‍ മാവോവാദി-പോലിസ് വെടിവെപ്പ്

Tuesday September 27th, 2016
2

nilamboor2നിലമ്പൂര്‍: കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് കോളനിയില്‍ മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പ്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നെടുങ്കയത്തുനിന്ന് അഞ്ച് കിലോമീറ്ററോളം ഉള്‍വനത്തിലാണ് മുണ്ടക്കടവ് കോളനി. വൈകീട്ട് ആറരക്കും ഏഴിനുമിടെ സ്ത്രീയുള്‍പ്പെടെ ആറ് മാവോവാദികള്‍ കോളനിയിലത്തെി ആദിവാസികള്‍ക്ക് ക്‌ളാസെടുക്കുമെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ ദേവസ്യയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം എട്ടോടെ സ്ഥലത്തത്തെി.

അപ്പോഴേക്കും കോളനിവിട്ട് വനാതിര്‍ത്തിയിലത്തെിയ മാവോവാദികളുമായി പൊലീസ് വെടിവെപ്പ് നടത്തിയതായാണ് വിവരം. കാട്ടില്‍നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാരില്‍ ചിലരും വനപാലകരും പറയുന്നു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പത്തോടെ കോളനിയിലത്തെിയിട്ടുണ്ട്. രാത്രി വൈകിയും എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കോളനിയില്‍ തമ്പടിച്ചിരിക്കുകയാണ്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്‌ളെന്നാണ് അറിയുന്നത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം