മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയത്തിന്റെ ഭാഗം: നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തിലേക്ക്

Wednesday March 30th, 2016
2

Nikesh kumarകൊച്ചി: മാധ്യമപ്രവര്‍ത്തനം തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ എംവി നികേഷ് കുമാര്‍. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കില്‍ തന്റെ രാഷ്ട്രീയ നിലപാട് വിശദീകരിച്ച് എംവി നികേഷ് കുമാര്‍ രംഗത്തെത്തിയത്.

രാഷ്ട്രീയം തന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളില്‍ പ്രധാനിയായിരുന്നു അച്ഛന്‍ എം വി രാഘവന്‍. അച്ഛന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മ്മമണ്ഡലമാണ് ഞാന്‍ തെരഞ്ഞെടുത്തത്. ആ മാധ്യമ പ്രവര്‍ത്തനം തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്ന് എംവി നികേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജന്മനാടായ അഴീക്കോടുമായി തനിക്ക് വൈകാരിക ബന്ധമുണ്ട്, നാട്ടിലേക്കു മടങ്ങുന്ന സന്തോഷം സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനാണ് ഇത്തരത്തിലൊരു കുറിപ്പെന്നും കാണിച്ച് ഇടതുമുന്നണിയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള വിശദീകരണവുമായാണ് നികേഷ് കുമാറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് ഇടതു ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന സ്വതന്…

Posted by M V Nikesh Kumar on Wednesday, 30 March 2016

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം