പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി മരിച്ചു; പോലിസിന് നോട്ടീസ്

Monday July 25th, 2016
2

swathi maliwalന്യൂഡല്‍ഹി: അയല്‍വാസിയുടെ നിരന്തര പീഡനത്തിനിരയായ 14 കാരിയായ ദലിത് പെണ്‍കുട്ടി മരിച്ചു. അയല്‍വാസി ബലമായി ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഞായാറാഴ്ചയാണ് മരിച്ചത്. ആസിഡ് അകത്തു ചെന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആന്തരികാവയങ്ങള്‍ പൂര്‍ണമായും കേടുപാട് സംഭവിച്ച നിലയിലായിരുന്നു.

കേസില്‍ ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പൊലീസിന് നോട്ടീസയച്ചിട്ടുണ്ട്. ഗുരുതര നിലയില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയുമ്പോഴും പ്രതിക്കെതിരെ ഒരു നടപടികയും സ്വീകരിക്കാതിരുന്നതിനെതിരെയാണ് കമീഷന്‍ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇപ്പോഴും ദലിത് ആക്രമണ വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ഇയാളുടെ മേല്‍ ചുമത്തിയിട്ടില്ല.

ആന്തരികാവയങ്ങള്‍ നശിച്ചതിനാല്‍ വളരെ വേദനാപൂര്‍ണമായ മരണമായിരുന്നു പെണ്‍കുട്ടിയുടേതെന്ന് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു. മെയ് 15നായിരുന്നു അയല്‍വാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകകുയും ബലമായി ആസിഡ് കുടുിപ്പിക്കുകയും ചെയ്തത്.

ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കീഴില്‍ ഉന്നത തല സമിതി രൂപവത്കരിക്കണമെന്നും സ്വാതി ആവശ്യപ്പെട്ടു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം