ദേശീയ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

Thursday May 26th, 2016
2

anumolകോഴിക്കോട്: പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ കേരളത്തിന് ആദ്യസ്വര്‍ണം. വനിതകളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പിയാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം റെക്കോര്‍ഡ് തിളക്കത്തോടെ കരസ്ഥമാക്കിയിരിക്കുന്നത്.

ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയാണ് അനുമോള്‍. കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 2014ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളിമെഡലും ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാല സിന്തറ്റിക്ക് സ്‌റ്റേഡിയത്തിലാണ് ഇത്തവണ മീറ്റ് നടക്കുന്നത്. ഇതാദ്യമായാണ് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത്. മലപ്പുറം ജില്ല അത്‌ലറ്റിക്ക് അസോസിയേഷന്‍ പ്രത്യേക താല്‍പര്യമെടുത്താണ് 13ആമത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കേരളത്തിന്റെ മണ്ണിലെത്തിച്ചത്.

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുളള 620ല്‍ പരം കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. കേരളമാണ് നിലവിലത്തെ ചാമ്പ്യന്‍ന്മാര്‍. 100 പേരടങ്ങുന്ന ആതിഥേയരായ കേരള ടീം തന്നെയാണ് ഇത്തവണത്തെ ഏറ്റവും വലിയ സാന്നിധ്യവും. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ ടീമുകളും അന്‍പതിലധികം പേരെ പങ്കെടുപ്പിക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി 25ഓളം മത്സരങ്ങള്‍ നടക്കും.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/national-youth-athletic-meet-kozhikod-kerala-first-medal">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം