ഗെയിംസ് ചരിത്രത്തില്‍ മികച്ച സ്വര്‍ണക്കൊയ്ത്തുമായി കേരളം

Saturday February 14th, 2015
2

National games ammuതിരുവനന്തപുരം: ഇന്ന് അവസാനിക്കുന്ന ദേശീയ ഗെയിംസിന് പ്രത്യേകതകളേറെ. ഗെയിംസിന്റെ ചരിത്രത്തിലെ കേരളത്തിന്റെ ഏറ്റവും മികച്ച സ്വര്‍ണവേട്ടയാണ് 35ാം ദേശീയ ഗെയിംസിലേത്. കൂടാതെ കേരളം ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയതും ഈ ഗെയിംസിലാണ്. ദേശീയ ഗെയിംസിന് 1985ല്‍ പുതിയ രൂപവും ഭാവവും വന്നതിനുശേഷം ഏതെങ്കിലും ടീം മെഡല്‍പട്ടികയില്‍ മൂന്നുതവണ ഒന്നാംസ്ഥാനം സ്വന്തമാക്കുന്നതും ഇതാദ്യം. തുടര്‍ച്ചയായി മൂന്നുതവണ നേടി സര്‍വീസസാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

1999ല്‍ മണിപ്പൂരില്‍ നടന്ന 30ാമത് ഗെയിംസിലാണ് ഇതിനുമുമ്പ് കേരളം ഏറ്റവും വലിയ സ്വര്‍ണവേട്ട നടത്തിയത്. അന്ന് 52 സ്വര്‍ണവും 34 വെള്ളിയും 22 വെങ്കലവുമുള്‍പ്പെടെ 108 മെഡലുമായി കേരളം റണ്ണര്‍അപ്പായിരുന്നു. ഈ ഗെയിംസിന് മുമ്പോ ശേഷമോ കേരളത്തിന് 31 സ്വര്‍ണത്തില്‍ കൂടുതല്‍ നേടാനാവുന്നത് 35ാം ദേശീയ ഗെയിംസിലാണ്. മുമ്പ് കേരളം കിരീടം ചൂടിയ 1987ലെ ഗെയിംസില്‍പോലും 29 സ്വര്‍ണമായിരുന്നു നേടിയിരുന്നത്. കേരളം ആതിഥ്യം വഹിച്ച ഈ ഗെയിംസില്‍ 21 വെള്ളിയും 19 വെങ്കലവും ഉള്‍പ്പടെ 69 മെഡലുകളായിരുന്നു സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ മൂന്നു ഗെയിംസുകളിലും ആദ്യമൂന്നു സ്ഥാനങ്ങളില്‍ ഇടംപിടിക്കാന്‍ കേരളത്തിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇത്തവണ രണ്ടാം സ്ഥാനത്തെത്താനും ആതിഥേയര്‍ക്കു കഴിഞ്ഞു. 2009ല്‍ ജാര്‍ഖണ്ഡ് ഗെയിംസില്‍ ഏഴാംസ്ഥാനത്തായിരുന്ന കേരളം 30 സ്വര്‍ണവും 29 വെള്ളിയും 28 വെങ്കലവും ഉള്‍പ്പെടെ ആകെ 87 മെഡലുകളാണു നേടിയത്.

2007 ഗുവാഹത്തി ഗെയിംസില്‍ നാലാംസ്ഥാനത്തായിരുന്നപ്പോള്‍ 31 സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 75 മെഡലുകളായിരുന്നു കേരളത്തിന്റെ സമ്പാദ്യം. 2002ല്‍ ഹൈദരാബാദ് ഗെയിംസില്‍ ആറാംസ്ഥാനം നേടിയപ്പോള്‍ 21 സ്വര്‍ണവും 24 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 68 മെഡലുകളും 2001ല്‍ പഞ്ചാബ് ഗെയിംസില്‍ ആറാംസ്ഥാനത്തായിരുന്നപ്പോള്‍ 20 സ്വര്‍ണം, 19 വെള്ളി, 18 വെങ്കലം ഉള്‍പ്പെടെ ആകെ 57 മെഡലുകളും 1999ല്‍ മണിപ്പൂര്‍ ഗെയിംസില്‍ രണ്ടാംസ്ഥാനം നേടിയപ്പോള്‍ 52 സ്വര്‍ണവും 34 വെള്ളിയും 22 വെങ്കലവും ഉള്‍പ്പടെ ആകെ 108 മെഡലുകളും നേടി. 1997ല്‍ കര്‍ണാടക ഗെയിംസില്‍ അഞ്ചാംസ്ഥാനം നേടിയപ്പോള്‍ 26 സ്വര്‍ണവും 19 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ആകെ 65 മെഡലുകളും 1994ല്‍ മഹാരാഷ്ട്ര ഗെയിംസില്‍ എട്ടാംസ്ഥാനത്തായിരുന്നപ്പോള്‍ 12 സ്വര്‍ണവും 19 വെള്ളിയും 15 വെങ്കലവും ഉള്‍പ്പെടെ ആകെ 46 മെഡലുകളും 1987ല്‍ ഒന്നാംസ്ഥാനത്തായിരുന്നപ്പോള്‍ 29 സ്വര്‍ണവും 21 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 69 മെഡലുകളും ലഭിച്ചു.

1985ലെ ഡല്‍ഹി ഗെയിംസില്‍ പത്താം സ്ഥാനത്തായിരുന്നപ്പോള്‍ 12 സ്വര്‍ണവും 16 വെള്ളിയും ആറു വെങ്കലവും ഉള്‍പ്പടെ 34 മെഡലുകളാണ് കേരളം നേടിയത്. 2001ല്‍ പഞ്ചാബ് ആതിഥ്യം വഹിച്ച 31ാമത് ദേശീയ ഗെയിംസ് മുതലാണ് സര്‍വീസസ് മെഡല്‍പട്ടികയില്‍ മുന്നിലെത്തിത്തുടങ്ങിയത്. അന്ന് മെഡല്‍പട്ടികയില്‍ ആതിഥേയരായ പഞ്ചാബിന്റെ പിന്നിലായി അവര്‍ രണ്ടാം സ്ഥാനത്തായിരുന്നു. മെഡല്‍പട്ടികയില്‍ സര്‍വീസസ് ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത് 2007ലെ 33ാമത് ദേശീയ ഗെയിംസിലാണ്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/national-games-keralam-2nd-finish">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം