‘ഇത് കലക്കി, ഇങ്ങള് സ്‌കോര്‍ ചെയ്യും’ നാസറുദ്ദീന്‍ എളമരത്തെ നെഞ്ചോടു ചേര്‍ത്ത് മഞ്ചേരി

Wednesday March 26th, 2014
2

SDPI nasarudheen elamaramമഞ്ചേരി: ജനഹൃദയം തന്നിലേക്കടുപ്പിച്ച് നാസറുദ്ദീന്‍ എളമരത്തിന്റെ സന്ദര്‍ശനം മഞ്ചേരിയില്‍ ആവേശമായി. മഞ്ചേരി മാര്‍ക്കറ്റിലെ മല്‍സ്യ-മാംസ തൊഴിലാളികളുടെ കൈ പിടിച്ചും തോളില്‍ തട്ടിയും രാവിലെ വോട്ടഭ്യര്‍ഥിക്കാനെത്തിയ എസ്.ഡി.പി.ഐ.സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരത്തെ നെഞ്ചോടു ചേര്‍ക്കുകയായിരുന്നു മഞ്ചേരി നിവാസികള്‍. മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്നവരില്‍ ഏറ്റവും വിനയനായ സ്ഥാനാര്‍ഥിയാണ് നാസറുദ്ദീന്‍ എളമരമെന്ന മുഖവുരയോടെയാണ് കച്ചവടക്കാര്‍ സ്ഥാനാര്‍ഥിക്കു ചുറ്റും കൂടിയത്. ചെളിയും ചോരയും പുരണ്ട കൈപിടിച്ച് വോട്ടഭ്യര്‍ഥിക്കാന്‍ മാര്‍ക്കറ്റിലെത്തിയ സ്ഥാനാര്‍ഥിയെ കണ്ട് മല്‍സ്യത്തൊഴിലാളിയായ ശബീര്‍ പറഞ്ഞത് – ‘ഇത് കലക്കി, ഇങ്ങള് സ്‌കോര്‍ ചെയ്യും’ എന്നാണ്. വോട്ടര്‍മാര്‍ക്ക് പുത്തന്‍ അനുഭവം നല്‍കിയാണ് നാസറുദ്ദീന്‍ എളമരം മഞ്ചേരി മാര്‍ക്കറ്റിലെത്തിയത്.
രാവിലെ എട്ടരയോടെ തുടങ്ങിയ വോട്ടഭ്യര്‍ഥന മാര്‍ക്കറ്റില്‍ നിന്നാണു തുടങ്ങിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രി ഒ.പിക്കു മുമ്പില്‍ ഡോക്ടറെകാണാന്‍  കൂടി നില്‍ക്കുന്നവരോട് വോട്ടഭ്യര്‍ഥിച്ച ശേഷം കിഴക്കേതലയിലെ മദീനത്തുല്‍ ഉലൂം മതപാഠശാലയിലേക്ക്. ഉസ്താദിനെയും വിദ്യാര്‍ഥികളെയും നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു. തടപ്പറമ്പിലെ സൂപ്പര്‍നോവ കമ്പനി തൊഴിലാളികളെ കണ്ടും വോട്ടഭ്യര്‍ഥിച്ചു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള പ്രചാരണയോഗം നടക്കുന്നിടത്തേക്കും നിറപുഞ്ചിരിയോടെ കടന്നുചെന്ന് വോട്ടഭ്യാര്‍ഥിച്ചു മടങ്ങി. അകമ്പടി വാഹനങ്ങളോ വര്‍ണ്ണപ്പകിട്ടോ ഇല്ലാത്ത പ്രചാരണം ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാന്‍ മതിയായതായിരുന്നു. എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകളിലെ വിവിധ ഗ്രാമങ്ങള്‍, കവലകള്‍, കളിമുറ്റങ്ങള്‍ എല്ലായിടത്തും വോട്ടഭ്യര്‍ഥിച്ച ശേഷം പാണ്ടിക്കാട് നടന്ന പാര്‍ട്ടി പൊതുയോഗത്തിലും പങ്കെടുത്തു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം