മുംബൈ ആയുധ സംഭരണശാലക്കു സമീപം അപരിചിതര്‍; അതീവ ജാഗ്രത

Friday September 23rd, 2016
2

mumbai-attackമുംബൈ: മുംബൈയിലെ ഉറാനില്‍ നാവികസേനയുടെ ആയുധസംഭരണശാല (ഐഎന്‍എസ് അഭിമന്യു) സ്ഥിതിചെയ്യുന്ന പ്രദേശത്തിനു സമീപം സൈനിക വേഷത്തില്‍ നാല് അപരിചിതരെ കണ്ടതായി വിവരം. ഇതേത്തുടര്‍ന്ന് മുംബൈ തീരത്തും പരിസരത്തും സുരക്ഷ ശക്തമാക്കി. അതീവജാഗ്രതാ സന്ദേശവും നല്‍കി.
ഉറാന്‍, കാരജ്ഞ പ്രദേശങ്ങളില്‍ ഇന്ത്യന്‍ കരസേനയുടെ വേഷം ധരിച്ച ആയുധധാരികളെ കണ്ടെന്ന വിവരം യുഇഎസ് സ്‌കൂളിലെ ചില വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിനെ അറിയിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. പിറകില്‍ ബാഗുകള്‍ ധരിച്ച മുഖംമൂടിധാരികള്‍ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.
എന്നാല്‍, ഭാഷ ഏതാണെന്നു മനസ്സിലായില്ല. ഒഎന്‍ജിസി എന്നും സ്‌കൂള്‍ എന്നുമുള്ള രണ്ടു വാക്കുകള്‍ ഇവര്‍ സംസാരിക്കുന്നത് കേട്ടതായും വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. ഉടനെ പ്രിന്‍സിപ്പല്‍ പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നാവികസേന വിവരം മുംബൈ ഭീകരവിരുദ്ധ സേനയ്ക്കും മറ്റു സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറുകയായിരുന്നു.
സംഭവം അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും ത്വരിതനടപടികള്‍ സ്വീകരിച്ചതായും നാവികസേന വ്യക്തമാക്കി. നാവിക ആസ്ഥാനത്ത് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു. മുംബൈയിലെ എല്ലാ വ്യോമസേനാ യൂനിറ്റുകളിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, രാജ്ഭവന്‍, ബോംബെ ഹൈ, ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. മുംബൈ പോലിസ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പോലിസുമായി ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി കെ ശര്‍മ പറഞ്ഞു. അതേസമയം, സംശയകരമായ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം