അലക്‌സാണ്ട്ര തിയേറ്ററിലെ ഡോള്‍ബി ബോക്‌സുകളില്‍ ഇനി ബാങ്ക് വിളി

Tuesday April 5th, 2016
2

ALAXENDRAമുംബൈ: മുംബൈയിലെ പ്രശസ്തമായ അലക്‌സാണ്ട്ര സിനിമ തിയേറ്ററിലെ ഡോള്‍ബി സറൗണ്ട് സിസ്റ്റം ബോക്‌സുകളില്‍ ഇനി മുഴങ്ങുക ഖുര്‍ആന്‍ പാരായണവും ഇമാമിന്റെ പ്രഭാഷണവും. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ 39 സ്‌റ്റെപ്‌സും ബ്രൂസ് ലീയുടെ ദ ലെജന്റും നിറഞ്ഞോടിയിരുന്ന തിയേറ്ററില്‍ ഇനി അഞ്ചുനേരം ബാങ്കുവിളി ഉയരും.
മുംബൈയിലെ ബില്‍ഡറായ റഫീഖ് ദത് വാല 2011ല്‍ വാങ്ങിയ തിയേറ്റര്‍ ദീനിയാത്ത് എന്ന ഇസ്‌ലാമിക സംഘത്തിന് സംഭാവന ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പള്ളിയും ഇസ്‌ലാമിക് സെന്ററുമായി മാറിയത്. 15,000 ചതരശ്ര അടി വിസ്തീര്‍ണമുള്ള വസ്തു കോടികള്‍ ന ല്‍കിയാണ് റഫീഖ് ദത് വാല വാങ്ങിയത്. റിലീസ് ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന അലക്‌സാണ്ട്ര സിനിമ 2000മായപ്പോഴേക്കും പ്രതാപമെല്ലാം നഷ്ടപ്പെട്ട് ബി ക്ലാസ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയിരുന്നു.
തിയേറ്ററിന്റെ ചുമരുകളില്‍ സ്ഥിരമായി പതിച്ചിരുന്ന അശ്ലീല സിനിമാ പോസ്റ്ററുകള്‍ കുട്ടികള്‍ കാണരുതെന്നു കരുതി അതുവഴി സ്‌കൂള്‍ ബസ് ഓടിക്കരുതെന്ന് രക്ഷിതാക്കള്‍ െ്രെഡവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്ന അത്രയും മോശം സിനിമകളാണ് അലക്‌സാണ്ട്രയില്‍ പിന്നീടു പ്രദര്‍ശിപ്പിച്ചിരുന്നത്. കെട്ടിടത്തിന്റെ പുറംഭാഗത്ത് മാറ്റങ്ങളൊന്നും വരുത്താതെയാണ് പള്ളിയായി പരിവര്‍ത്തിപ്പിച്ചത്.
അകത്തളത്തിലെ അഞ്ഞൂറ് ഇരിപ്പിടങ്ങള്‍ എടുത്തുമാറ്റി നമസ്‌ക്കരിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തി. ബാല്‍ക്കണി ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതിനും വായനക്കുമുള്ള സ്ഥലമാക്കി മാറ്റി. പുറത്തുള്ള ഇടനാഴിയില്‍ നമസ്‌ക്കാരത്തിനു മുമ്പ് അംഗശുദ്ധി വരുത്താനുള്ള സൗകര്യമൊരുക്കി. പ്രവേശന കവാടമായിരുന്ന ഭാഗത്താണ് ദീനിയാത്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സ്‌ക്രീ ന്‍ സ്ഥിതിചെയ്തിരുന്ന ഭാഗം ഇപ്പോള്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാനുള്ള ഇടമാണ്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/mumbai-alex-andra-theater-masjid">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം