മുല്ലപ്പെരിയാര്‍ ഡാമിന് തീവ്രവാദ ഭീഷണി; കേരളത്തിന് സുപ്രീംകോടതി നോട്ടീസ്

Friday July 3rd, 2015

Mullaperiyarന്യൂഡല്‍ഹി: കേരളവും തമിഴ്‌നാടും തമ്മില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കി. ഡാമിന് പാകിസ്താനിലെ ലഷ്‌കര്‍ ഇ തോയിബയുടെ ഭീഷണിയുണ്ടെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചത്. മുല്ലപ്പെരിയാര്‍ ഡാം തീവ്രവാദികള്‍ ആക്രമിച്ചേക്കും എന്നത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതായും തമിഴ്‌നാട് പരമോന്നത കോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ആശങ്ക അറിയിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിന് സി ഐ എസ് എഫിന്റെ സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. തമിഴ്‌നാടിന്റെ ഈ ആവശ്യം നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന് സി ഐ എസ് എഫ് സുരക്ഷ ആവശ്യമില്ല എന്ന തങ്ങളുടെ നിലപാട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ഡാമിന് തീവ്രവാദ ഭീഷണിയുള്ള കാര്യം തമിഴ്‌നാട് വ്യക്തമാക്കിയത്. ജമ്മുകാശ്മീരിലെ ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളും ഡാം ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്നാണ് തമിഴ്‌നാട് പറയുന്നത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ കേരളത്തിന്റെ ചുമതലയാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍, ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസ് നല്‍കി. സി ഐ എസ് എഫ് സുരക്ഷയുടെ കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കാനാണ് സുപ്രീം കോടതി കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഡാമിനുള്ള ഭീഷണി അത്ര കുഴപ്പം പിടിച്ചതല്ല എന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം