കൗമാരക്കാരനെ മര്യാദ പഠിപ്പിക്കാന്‍ അമ്മ എഴുതിയ കത്ത് വൈറലാകുന്നു

Sunday September 20th, 2015

Letter to teenage boyകൗമാരക്കാരനെ മര്യാദ പഠിപ്പിക്കാന്‍ അമ്മ എഴുതിയ കത്ത് ഇന്റര്‍നെറ്റില്‍ വൈറലായി. താന്‍ സ്വതന്ത്ര വ്യക്തിയാണെന്നും സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും വാദിച്ച മകനെ പാഠം പഠിപ്പിക്കാന്‍ ലക്ഷ്യമിട്ട് അമ്മ എഴുതിയ കത്താണ് വൈറലായത്. എസ്‌റ്റെല ഹാവിഷാം എന്ന അമ്മയാണ് മകന് കത്തെഴുതിയത്. മകന്‍ തന്നെ റൂംമേറ്റായി മാത്രം കാണുന്നതിലെ വേദനയാണ് ഈ കത്തെഴുതാന്‍ അമ്മയെ പ്രേരിപ്പിച്ചത്.

പ്രിയ ആരോണ്‍.
ഞാന്‍ നിന്റെ രക്ഷിതാവാണെന്നത് പലപ്പോഴും മറന്നു പോകുന്നു. അതുകൊണ്ടാണ് സ്വയം പര്യാപ്തതയെക്കുറിച്ച് നിന്നെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ സ്വയം പണം സമ്പാദിക്കുന്നുവെന്ന് അത് നീ എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍ മനസിലായി. അതുകൊണ്ടു നിനക്ക് നേരത്തെ വാങ്ങിതന്ന വസ്തുക്കളെല്ലാം തിരികെ വാങ്ങി തരാന്‍ നിനക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മുറിയിലെ വൈദ്യുതിയും ഇന്റര്‍നെറ്റും ഇനിയും വേണമെങ്കില്‍ താഴെക്കാണുന്ന തുക നല്‍കേണ്ടി വരും.
വാടക-430 ഡോളര്‍, വൈദ്യുതി-116 ഡോളര്‍, ഇന്റര്‍നെറ്റ്-21 ഡോളര്‍, ഭക്ഷണം-150 ഡോളര്‍
ഇതിന് പുറമെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വീട് വൃത്തിയാക്കുമെന്നും പ്രതീക്ഷിക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ശുചിമുറി വൃത്തിയാക്കുകയും വേണം. ഭക്ഷണം ഇനി മുതല്‍ സ്വയം പാചകം ചെയ്യണം. വസ്ത്രങ്ങള്‍ സ്വയം അലക്കുകയും ചെയ്യണം. ഇക്കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് നടന്നില്ലെങ്കില്‍ ദിവസേന 30 ഡോളര്‍ അധികം നല്‍കേണ്ടി വരും. ഇനി റൂംമേറ്റായല്ലാതെ എന്റെ കുട്ടിയായി തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇപ്പറഞ്ഞ വ്യവസ്ഥകളില്‍ പുനഃപരിശോധന സാധ്യമാണ്
സ്‌നേഹപൂര്‍വം,
അമ്മ

അതേസമയം എസ്‌റ്റെല മകന് എഴുതിയ കത്ത് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ കാണാനില്ലെന്നതാണ് കഥയിലെ ആന്റി ക്ലൈമാക്‌സ്. 87,000ത്തിലേറെ ലൈക്കും 1.67 ലക്ഷം ഷെയറും ലഭിച്ച കത്തു പോസ്റ്റ് ചെയ്ത അക്കൗണ്ട് ഫേസ്ബുക്ക് മരവിപ്പിച്ചു. ഇതോടെ കത്ത് എസ്‌റ്റെല കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം