മൊബി ന്യൂസിന് പ്രൊഫഷണല്‍സ് കൊണ്‍ക്ലേവ് പുരസ്‌കാരം

Saturday February 25th, 2017

കൊച്ചി: മികച്ച യുവ ബിസിനസ്സ് സംരംഭകര്‍ക്കും മികവുറ്റ പുത്തന്‍ ആശയങ്ങള്‍ക്കും സമ്മാനിക്കുന്ന പ്രൊഫഷണല്‍സ് കൊണ്‍ക്ലേവ് പുരസ്‌കാരം മൊബി ന്യൂസിന് ലഭിച്ചു. നവമാധ്യമായ വാട്‌സ് ആപ്പിലൂടെ ദിനപത്രമെന്ന ആശയം കണ്ടെത്തിയതിനാണ് പുരസ്‌കാരം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ഓരോ ദിവസവും വൈകുന്നേരങ്ങളില്‍ അതാത് ദിവസത്തെ മൊത്തം വിശേങ്ങളുമായാണ് മൊബിന്യൂസിന്റെ വാട്‌സ്ആപ്പ് പത്രം ഇറങ്ങുന്നത്. കേരളത്തിലും വിദേശത്തുമടക്കം എട്ടുലക്ഷത്തോളം മലയാളികള്‍ മൊബിന്യൂസിന്റെ വായനക്കാരാണെന്ന് അണിയറ ശില്‍പികള്‍ പറയുന്നു. യുവസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ സഹകരണത്തോടെയാണ് അവാര്‍ഡ് ദാന ചടങ്ങൊരുക്കിയത്.
എറണാകുളം ഹോട്ടല്‍ ലേമെറിഡിയനില്‍ നടന്ന ചടങ്ങില്‍ ഫ്‌ലവേഴ്‌സ് ചാനല്‍ എം.ഡി ശ്രീകണ്ഡന്‍ നായര്‍ മൊബി ന്യൂസ് സി.ഇ.ഒ അബ്ദുനാസറിന് പുരസ്‌കാരം സമ്മാനിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം