എസ്.ഡി.പി.ഐ.യുടെ പേരും പ്രവര്‍ത്തനവും ബന്ധമില്ലെന്ന് എം കെ മുനീര്‍

Thursday January 5th, 2017
2

കോഴിക്കോട്: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന എസ്.ഡി.പി.ഐയുടെ പേരും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലെന്ന് മുന്‍മന്ത്രി ഡോ. എം കെ മുനീര്‍ എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പേജിലാണ് എസ്.ഡി.പി.ഐ.യെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. മുസ്ലിംലീഗ് ആ പേരില്‍ തന്നെ നിലനില്‍ക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ ഈ സാഹചര്യം കണ്ടിട്ട് ഇലക്ഷന്‍ കമ്മീഷന്‍െ പ്രഖ്യാപനത്തെ എസ്.ഡി.പി.ഐക്കാര്‍ അസാധുവായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും എം.കെ.മുനീര്‍ പരിഹസിക്കുന്നുണ്ട്.

മുസ്ലിം എന്ന പദം സമാധാനത്തെ,അനുസരണയെ ഒക്കെയാണ് സൂചിപ്പിക്കുന്നത്. ഭാരതത്തില്‍ ആ പേര് മനോഹരമായി പ്രവര്‍ത്തിയില്‍ കൊണ്ടു വന്ന് മതേതര പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റിയ പാര്‍ട്ടിയാണ് ലീഗ്. ലക്ഷോപലക്ഷം ജനതയുടെ ഹൃദയത്തില്‍ കൊത്തിവെച്ച പേരാണത്. പിറന്ന മണ്ണിനോടുള്ള പ്രതിബദ്ധതയാണതിന്റെ കാതല്‍. അതങ്ങനെയങ്ങ് ഇല്ലാതാവുന്ന ഒന്നല്ല. മുനീര്‍ ഓര്‍മിപ്പിക്കുന്നു.

എം.കെ മുനീറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞിരിക്കുന്നു!!
മുസ്ലിം ലീഗ് ആ പേരില്‍ തന്നെ ഇവിടെ നിലനില്‍ക്കുമെന്ന്!!മിക്കവാറും
ഇപ്പോഴത്തെ ഒരു സാഹചര്യം കണ്ടിട്ട് ഇലക്ഷന്‍ കമ്മീഷന്റെ പ്രഖ്യാപനത്തെ എസ് ഡി പി ഐക്കാര്‍ അസാധുവായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്!

ഇംഗ്ലീഷ് അക്ഷരമാലയിലെ നല്ല അക്ഷരങ്ങളാണ് എസ് ഡി പി ഐ എന്നത്!ഫുള്‍ഫോമും ഗംഭീരം!പക്ഷേ പ്രവര്‍ത്തി നേരെ വപരീതമായാല്‍ പേര് നന്നായിട്ടെന്ത് കാര്യം!ഭാരതീയ ജനതാ പാര്‍ട്ടി!പേരും പ്രവര്‍ത്തിയും തമ്മിലെന്ത് ബന്ധമാണ് കാണാനാവുക!!

മുസ്ലിം എന്ന പദം സമാധാനത്തെ,അനുസരണയെ ഒക്കെയാണ് സൂചിപ്പിക്കുന്നത്! ഭാരതത്തില്‍ ആ പേര് മനോഹരമായി പ്രവര്‍ത്തയില്‍ കൊണ്ടു വന്ന് മതേതര പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റിയ പാര്‍ട്ടിയാണ് ലീഗ്! ലക്ഷോപലക്ഷം ജനതയുടെ ഹൃദയത്തില്‍ കൊത്തിവെച്ച പേരാണത്!പിറന്ന മണ്ണിനോടുള്ള പ്രതിബദ്ധതയാണതിന്റെ കാതല്‍!!
അതങ്ങനെയങ്ങ് ഇല്ലാതാവുന്ന ഒന്നല്ല!!

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം