മലയാളികളുടെ തിരോധാനം എന്‍.ഐ.എക്ക് വിടണമെന്ന് പോലിസ് മേധാവി

Saturday July 30th, 2016
2

DGP Loknath Beharaതിരുവനന്തപുരം: മലയാളികളുടെ തിരോധാനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്ന് കാണാതായവരെക്കുറിച്ച് ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്‍.ഐ.എക്ക് വിടണമെന്നാണ് പൊലീസ് മേധാവി ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ശിപാര്‍ശ ചെയ്തത്. കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍നിന്ന് 17പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത് സംബന്ധിച്ച് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനു പുറമെ പാലക്കാട്ടുനിന്നും രണ്ടുപേരുടെ തിരോധാനം സംബന്ധിച്ച കേസുമുണ്ട്.

സംസ്ഥാനത്തുനിന്ന് കാണാതായവരില്‍ പലരും മതംമാറി വിവിധ രാജ്യങ്ങളിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടണമെന്ന് ഉത്തരമേഖലാ എ.ഡി.ജി.പി സുധേഷ് കുമാര്‍ പൊലീസ് മേധാവിക്ക് നേരത്തേതന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാണാതായവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പൊലീസ് മേധാവി പരിശോധിച്ച് വരുകയാണ്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/missing-cases-nia-dgp">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം