കര്‍ഷക തൊഴിലാളി ക്ഷേമനിധി: ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം

Tuesday May 5th, 2020

തിരുവനന്തപുരം: കോവിഡ് 19 മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം. ലോക്ക് ഡൗണ്‍ കാലത്ത് പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാല്‍ ഭൂരിഭാഗം അംഗങ്ങള്‍ക്കും ജില്ലാ ഓഫീസിലെത്തി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.karshakathozhilali.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും ലഭിക്കുന്ന ഈ സേവനം അംഗങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. അപേക്ഷകള്‍ ഒരിക്കല്‍ സമര്‍പ്പിച്ചവര്‍ ഇനി അപേക്ഷിക്കേണ്ടതില്ല. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യ പേജ്, അവസാനം അംശാദായം അടച്ച പേജ്, മേല്‍ പറഞ്ഞ രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വണ്‍ ആന്‍ഡ് സൈം സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

English summary
Members of the Farmers 'Workers' Welfare Fund who lost their days due to Kovid 19 can apply for government assistance of Rs.1000.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം