മാധ്യമപ്രവര്‍ത്തകന്റെ വിവാഹ പരസ്യം വൈറലാകുന്നു

Wednesday July 8th, 2015
2

Matrimonial mediaമലപ്പുറം: വിവാഹ പരസ്യങ്ങള്‍ വൈറല്‍ ആകുന്ന കാലമാണിത്. അമ്മ മകന് വേണ്ടി സ്വവര്‍ഗ്ഗ വിവാഹത്തിന് വവരനെ തേടിയതും, ഹിന്ദുപത്രം വായിക്കുന്ന പങ്കാളിയെ തേടി ടൈംസിന്റെ ഉടമസ്ഥതയിലുള്ള പത്രത്തില്‍ പരസ്യം വന്നതും എല്ലാം ഓണ്‍ലൈന്‍ ലോകത്ത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറല്‍ ആകുന്ന വിവാഹ പരസ്യം ഒരു മലയാളിയുടേതാണ്. മലപ്പുറത്തുകാരനായ ഒരു മാധ്യമപ്രവര്‍ത്തകന്റെതാണ് ഈ പരസ്യം.
‘സഹയാത്രികയെ തേടുന്നു. മീഡിയ പ്രൊഫഷണല്‍. മലപ്പുറം ജില്ല. മാനവികതയില്‍ വിശ്വസിക്കുന്ന, സ്വതന്ത്ര ബോധമുള്ള യുവതികളില്‍നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു. സ്ത്രീധനരഹിത ലളിത വിവാഹം. മതവിശ്വാസം നിര്‍ബന്ധമില്ല.’ ഒരു ശരാശരി വിവാഹ പരസ്യ കോളത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാനാവാത്തതാണ് ഈ വാക്കുകള്‍. ഈ പരസ്യത്തിന് ചുറ്റുമുള്ള മറ്റ് പരസ്യങ്ങളെല്ലാം തന്നെ ജാതിയും മതവും പറഞ്ഞു കൊണ്ടുള്ളതാണ്. എന്നാല്‍ ഈ പരസ്യത്തില്‍ രക്ഷിതാക്കളില്‍ നിന്നല്ല, യുവതികളില്‍ നിന്നാണ് ആലോചനകള്‍ ക്ഷണിക്കുന്നത്. സംഭവം എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. പതിവ് പോലെ പരസ്യത്തെ അനുകൂലിച്ചും എതിര്‍ത്തും ആളുകളും രംഗത്തുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം