മാവോയിസ്റ്റ് കേസ്; അലന്‍ ഷുഹൈബിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം

Monday April 27th, 2020

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ടുപേര്‍ അടക്കം മൂന്നു പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ ഒന്നാം പ്രതി അലന്‍ ഷുഹൈബ്(20), രണ്ടാം പ്രതി താഹ ഫസല്‍(24), മൂന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സി പി ഉസ്മാന്‍(40) എന്നിവര്‍ക്കെതിരെയാണു നിയമവിരുദ്ധപ്രവര്‍ത്തന നിരോധന (യുഎപിഎ)നിയമപ്രകാരം കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2019 നവംബര്‍ ഒന്നിനു രാത്രിയിലാണ് പന്തീരാങ്കാവ് പോലിസ് അലന്‍, താഹ എന്നിവരെ അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോവാദിസംഘടനയുടെ ആശയ പ്രചാരണ വസ്തുക്കള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തുവെന്നായിരുന്നു കേസ്.

കേസിന്റെ അന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ഏപ്രില്‍ 29ന് 180 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. മൂവരും നിരോധിത സംഘടനയായ മാവോവാദി സംഘടനയിലെ അംഗങ്ങളാണെന്നും കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മാവോവാദി സംഘടനയ്ക്കായി മൂവരും രഹസ്യ യോഗങ്ങള്‍ സംഘടിപ്പിച്ചെന്നും എന്‍ ഐ എ വ്യക്തമാക്കി. അലനും താഹയും പോലിസ് പിടിയിലായ സമയത്ത് സിപിഎം പ്രവര്‍ത്തകരായിരുന്നു. ഇരുവര്‍ക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. രണ്ട് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം