കോഴിക്കോട്: നിലമ്പൂരില്‍ വെടിയേറ്റു മരിച്ച മാവോവാദി അജിതയുടെ ശരീരത്തില്‍ വെടിയുണ്ട പതിച്ചതിന്റെ 19 പാടുകളും സി.പി.ഐ മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെ ദേഹത്ത് ഏഴു വെടിയുണ്ട പാടുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. അഞ്ചു മണിക്കൂറാണ് പോസ്റ്റ്മോര്‍ട്ടം നീണ്ടുനിന്നത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. പ്രസന്നന്റെ നേതൃത്വത്തില്‍ നടന്ന ആന്തരികാവയവങ്ങളുടെ പരിശോധന ഉച്ച പന്ത്രണ്ടരയോടെയാണ് ആരംഭിച്ചത്. വൈകുന്നേരം 5.40 വരെ നീണ്ട പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടു പ്രകാരം ഇരുവരുടെയും ശരീരത്തില്‍ നിന്നായി ആകെ എട്ട് വെടിയുണ്ട പൊലീസ് സര്ജന് കണ്ടെത്തിയിട്ടുണ്ട്. കുപ്പു ദേവരാജിന്റെ ശരീരത്തില്‍നിന്ന് മൂന്നും അജിതയുടെ ശരീരത്തില്‍നിന്ന് അഞ്ചും വെടിയുണ്ടകളാണ് ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. രാവിലെ മുതല്‍ മെഡിക്കല്‍ കോളജ് പരിസരത്ത് തടിച്ചുകൂടിയ നിരവധി പേരിലും ആകാംക്ഷയും അക്ഷമയും സൃഷ്ടിച്ച മണിക്കൂറുകളായിരുന്നു ഇത്. മനുഷ്യാവകാശ പ്രവര്‍ത്തകരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ഇതിനിടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
English summary
നിങ്ങളുടെ അഭിപ്രായങ്ങള്‍
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.