സ്വത്ത് തര്‍ക്കം; മാതാപിതാക്കളടക്കം ആറ് ബന്ധുക്കളെ യുവാവ് വെട്ടിക്കൊന്നു

Friday May 1st, 2020

ലഖ്‌നോ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ യുവാവ് മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളെ വെട്ടിക്കൊന്നു. മാതാപിതാക്കള്‍, മൂത്ത സഹോദരന്‍, സഹോദരന്റെ ഭാര്യ, അവരുടെ മകന്‍, മകള്‍ എന്നിവരെയാണ് അജയ്‌സിങ് എന്ന യുവാവ് കൊലപ്പെടുത്തിയത്. മാതാപിതാക്കളായ അമര്‍(60), രംസഖി(55), സഹോദരന്‍ അരുണ്‍(40), സഹോദരഭാര്യ രാംദുലാരി(35), മക്കളായ സൗരഭ്(7), സരിക(2) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തിനു ശേഷം പ്രതി അജയ് സിങ്(26) പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം