സൗദിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

Saturday November 30th, 2013

murder copyത്വാഇഫ്(സൗദി അറേബ്യ): പെട്രോള്‍ പമ്പ് ജീവനക്കാരനായ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍. തിരുവനന്തപുരം കിളിമാനൂര്‍ മഞ്ഞത്താറ ചാരുവിള വീട്ടില്‍ ഹുസൈന്‍(40) ആണു മരിച്ചത്.
ത്വാഇഫില്‍ നിന്നു 130 കിലോമീറ്റര്‍ അകലെ ബനൂമാലിക് സആദയിലാണ് സംഭവം. 14 വര്‍ഷത്തോളമായി ഇവിടെ ജീവനക്കാരനായ ഹുസൈന് ഏറെയായി രാത്രി ഷിഫ്റ്റിലാണ് ജോലി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് താമസസ്ഥലത്തിന് സമീപം ഹുസൈന്‍ മരിച്ചു കിടക്കുന്നത് സ്വദേശി പൗരനാണ് കണ്ടത്.
സമീപത്ത് രക്തം തളം കെട്ടിക്കിടന്നിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പണം അപഹരിക്കുന്നതിനിടയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്ന് കരുതുന്നു. പമ്പിലെ ജോലിയുടെ കൂടെ മൊബൈല്‍ കാര്‍ഡ് വില്പനയുമുണ്ടായിരുന്നു ഇയാള്‍ക്ക്.
ത്വാഇഫില്‍ നിന്നെത്തിയ പൊലീസും ഫോറന്‍സിക് വിഭാഗവും ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹം രാവിലെ ഏഴിന് ത്വാഇഫ് കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവസാനമായി നാട്ടില്‍ അവധിക്ക് പോയി വന്നിട്ട് ഒരു വര്‍ഷമായി. വിവരമറിഞ്ഞ് ദമാമിലുളള സഹോദരന്‍ ഇഫിലേക്ക് തിരിച്ചിട്ടുണ്ട്. പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം