മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു

Friday May 1st, 2020

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് ജേക്കബ്ബിന്റെ മകന്‍ പ്രമോദ് ജേക്കബ്ബ്(40) ആണ് മരിച്ചത്. ഷുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. അബ്ബാസിയയിലായിരുന്നു താമസം. രണ്ടു ദിവസം മുമ്പ് പ്രമോദിന് ഛര്‍ദ്ദിയും വയറിളക്കവും അനുഭപ്പെട്ടതായി സുഹൃത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോലിസെത്തി ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ മൃതദേഹം വിട്ടുകിട്ടുകയുള്ളൂ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമം നടത്തും.ഭാര്യ ജിനിഷ. മക്കള്‍ അമേയ, ജിയാന.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം