മലയാളികളെ കാണാതായ സംഭവം; മുസ്‌ലിംകളെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമം

Monday July 11th, 2016
2

pinarayi-vijayan newതിരുവനന്തപുരം: സംസ്ഥാനത്ത് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ മുസ്‌ലിം സമുദായത്തെ ഒന്നാകെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ മുസ്‌ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്ഥാപിത താത്പര്യക്കാര്‍ സാഹചര്യം മുതലെടുക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരക്കാരെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭീകരവാദത്തിന് മതം അടിസ്ഥാനമല്ലെന്നും മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുടെ എണ്ണം 21 ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുമായി യോജിച്ചുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം കന്ദ്ര അന്വേഷണ ഏജന്‍സിയായ റോ വ്യക്തമാക്കിയത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/malayali-manmissing-muslim-issue-pinarayi-vijayan">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം