ലണ്ടനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു

Wednesday May 13th, 2020

ലണ്ടന്‍: കോവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനിയും ബിഷപ്പ് ഓക്ക്‌ലാന്‍ഡിലെ സ്‌റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണറുമായിരുന്ന ഡോ. പൂര്‍ണിമ നായരാ(56)ണ് മരിച്ചത്. മിഡില്‍സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കി.

സന്ദര്‍ലാന്റ് റോയല്‍ ഹോസ്പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ. ബാലാപുരിയാണ് ഭര്‍ത്താവ്. ഏകമകന്‍ വരുണ്‍. പത്തനംതിട്ടയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തതാണ്. ഇതോടെ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.

English summary
Another Malayalee dies in London Bishop, a resident of Ranni, Pathanamthitta, and general practitioner of the Station B Medical Center in Auckland. The deceased is Purnima Naira, 56. He was being treated at Northeast Hospital in Middlesbrough. Relatives said they had no other health problems

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം