മുംബൈയില്‍ കോവിഡ് 19 ബാധിച്ച് മലയാളി മരിച്ചു

Tuesday May 5th, 2020

മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി മേഴ്‌സി ജോര്‍ജ് (69) ആണ് മരിച്ചത്. ഒന്നാം തിയതി ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ചയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്‌സി. മുബൈയിലെ അന്ധേരിയിലാണ് രണ്ട് മലയാളികളും മരിച്ചത്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14,000 കടന്നു. 14,541 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 35 പേര്‍ മരിക്കുകയും 711 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിച്ചുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 4,633ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1568 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

English summary
Malayalee dies in Mumbai The deceased has been identified as Mercy George, 69, of Andheri.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം