പൃഥിരാജിനെ കാത്ത് കുടുംബം

Friday May 8th, 2020

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം, പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ചെയ്യുകയാണ്. വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലാണ് ഇപ്പോള്‍ പൃഥ്വിരാജ് ഉള്ളത്. പൃഥ്വിരാജിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് ഭാര്യ സുപ്രിയ പറയുന്നത്.

എന്നാണ് ലോക്ക് ഡൗണ്‍ അവസാനിക്കുകയെന്ന് മകള്‍ ഓരോ ദിവസവും ചോദിക്കും. ഡാഡ ഇന്ന് തിരിച്ചുവരുമോയെന്ന് ചോദിക്കുമെന്നും സുപ്രിയ പറയുന്നു. പൃഥ്വിരാജിനായുള്ള കാത്തിരിപ്പിലാണ് സുപ്രിയ. താനും അല്ലിയും ദാദയുമായി ചേരാന്‍ കാത്തിരിക്കുകയാണ് എന്ന് സുപ്രിയ പറയുന്നു. പൃഥ്വിരാജിനായി കാത്തിരിക്കുന്നുവെന്നു മുമ്പും സുപ്രിയ സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. പൃഥ്വിരാജിനും അല്ലിക്കും ഒപ്പമുള്ള ഫോട്ടോയും സുപ്രിയ ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
Malayalam cinema star Prithviraj is doing the best role of his career. Prithviraj plays a different look. The film is directed by Blessy. Prithviraj is currently in Jordan for the shoot of Aadu Jeevitham. His wife Supriya says she misses Prithviraj very much.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം