മലപ്പുറത്തും മഞ്ചേരിയിലും വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു

Sunday July 24th, 2016
2

malappura accident deathമലപ്പുറം: മലപ്പുറത്തും മഞ്ചേരിയിലുമായി നടന്ന വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാവിലെ എട്ടരക്കു മലപ്പുറത്തിനടുത്തു കോല്‍മണ്ണയില്‍ ലോറിയും ഗുസ്ഡ് വാഹനവും കൂട്ടിയിടിച്ച് കൊങ്കൂ തിരുപ്പൂരിലെ സാദിഖ് ബാഷ (42)ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി സാദിഖ് ബാഷ സഞ്ചരിച്ച എയ്‌സ് ഗുഡ്‌സ് വാഹനത്തിലിടിക്കുകയായിരുന്നു. ഉടന്‍ മലപ്പുറത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം എസ്‌ഐ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

രാവിലെ ഒമ്പതരക്കു വള്ളിക്കാപ്പറ്റയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് പടിഞ്ഞാറ്റുംമുറി എരിയകുളയന്‍ മുഹമ്മദ് (60) മരിച്ചത്. മുഹമ്മദ് ആണ് ജീപ്പോടിച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

മഞ്ചേരി ചെരണിയിലുണ്ടായ ബൈക്കപകടത്തില്‍ മഞ്ചേരി ചെരണി സ്വദേശി ചോലക്കല്‍ മുഹമ്മദലിയുടെ മകന്‍ ആഷിഖ്(20)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടം. നാട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചെരണി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. റംലത്താണ് മാതാവ്. സഹോദരങ്ങള്‍: ഷഫീഖ്, സമീര്‍, ഷബീര്‍, ബഹ്ജത്ത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം