പ്രവാസികള്‍ക്ക് വേണ്ടത് ഔദാര്യമല്ലെന്ന് അബ്ദുല്‍മജീദ് ഫൈസി

Sunday April 12th, 2020

കോഴിക്കോട്: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് ഔദാര്യത്തിന്റെ വാക്കുകളല്ല ആത്മവിശ്വാസം പകരുന്ന നടപടികളാണ് വേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി. നമ്മളാവശ്യപ്പെട്ടപ്പോഴെല്ലാം നാടിന് വേണ്ടി കയ്യഴച്ച് സഹായിച്ചവരാണ് പ്രവാസികള്‍. അവരെന്താണോ ആവശ്യപ്പെടുന്നത് അത് തിരിച്ച് കൊടുക്കേണ്ട സന്ദര്‍ഭമാണിത്. അത് ഔദാര്യമല്ല, മാന്യമായ നന്ദി പ്രകടനമാണെന്നും
ഫൈസി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം…..
കൊറോണ അതിര്‍ത്തികള്‍ മുറിച്ച് കടന്ന് ഇരുന്നൂറോളം രാജ്യങ്ങളിലെത്തിയിരിക്കുന്നു. വ്യാപനം തടയാന്‍ രാജ്യാതിര്‍ത്തികളും സംസ്ഥാനാതിര്‍ത്തികളും ജില്ലാതിര്‍ത്തികളും അടക്കുകയാണ് അധികൃതര്‍. എന്നാല്‍ ഈ പ്രതിരോധം അത്ര പ്രായോഗികമല്ലാത്ത പ്രദേശമാണ് പ്രവാസ ലോകം. ഗള്‍ഫ് നാടുകളിലെ ചില പ്രദേശങ്ങള്‍ മാത്രമല്ല ചില ലേബര്‍ ക്യാമ്പുകള്‍ പോലും രാഷ്ട്രങ്ങളുടെ സംഗമഭൂമിയാണ്. രോഗം പടരാന്‍ സാധ്യതയേറിയ ചുറ്റുപാടിലാണ് പലരുടെയും ജീവിതം ! ഇതാണ് നാമേവരെയും ഏറെ ആശങ്കപ്പെടുത്തുന്നത്. അതോടൊപ്പം ജോലിയും വരുമാനവുമില്ലാത്ത അവസ്ഥയും !

ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യുന്നതിന് നാമാശ്രയിച്ചിരുന്ന പ്രവാസി സഹോദരങ്ങളാണ് ഇന്ന് പ്രതിസന്ധികളുടെ കയത്തില്‍ പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രവാസികളെ കൊണ്ടാണ് നാമിത് വരെ കഞ്ഞി കുടിച്ചതെന്നും നാം എത്രത്തോളം കേരളീയരാണോ അത്രത്തോളമോ അതില്‍ കൂടുതലോ കേരളീയരാണ് അവരെന്നും അടുക്കി വെച്ച വാക്കുകളില്‍ തള്ളിവിട്ടാല്‍ പോര, ആ പറയുന്നതിലെ ആത്മാര്‍ഥത ഭരണാധികാരികള്‍ പ്രവൃത്തിയില്‍ കാണിക്കേണ്ടതുണ്ട്.
നമ്മളാവശ്യപ്പെട്ടപ്പോഴെല്ലാം നാടിന് വേണ്ടി കയ്യഴച്ച് സഹായിച്ചവരാണ് പ്രവാസികള്‍. അവരെന്താണോ ആവശ്യപ്പെടുന്നത് അത് തിരിച്ച് കൊടുക്കേണ്ട സന്ദര്‍ഭമാണിത്. അത് ഔദാര്യമല്ല, മാന്യമായ നന്ദി പ്രകടനമാണ്.
സര്‍ക്കാരും കോടിപതികളായ പ്രവാസികളും ഉത്തരവാദിത്തം നിര്‍വ്വഹിക്കണം. ആത്മവിശ്വാസം നല്‍കുന്ന വാക്കുകളും ആശാവഹമായ ഇടപെടലുകളും എല്ലാ ഭാഗത്ത് നിന്നുമുണ്ടാകട്ടെ.
സേവന സന്നദ്ധരായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ നിങ്ങളോടൊപ്പമുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം