മഹീന്ദ്ര ജിത്തോ മിനിവാന്‍ കേരള വിപണിയിലെത്തി

Friday July 28th, 2017
2

കൊച്ചി: യൂട്ടിലിറ്റി കൊമേഴ്‌സ്യല്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ മോഡലായ ജീത്തോ മിനിവാന്‍ കേരളത്തില്‍ വില്‍പനക്കെത്തി. വില്‍പനവിജയം നേടിയ മിനി ട്രക്കായ ജീത്തോയുടെ പ്‌ളാറ്റ്‌ഫോമില്‍ നിര്‍മിച്ച മിനിവാന്‍ നഗരങ്ങളിലെ അവസാനഘട്ട യാത്രകള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വകഭേദങ്ങള്‍ ജീത്തോ മിനിവാനിനുണ്ട്.

ജീത്തോ മിനിവാനിന്റെ എം ഡ്യുറാ, ഡയറക്ട് ഇന്‍ജക്ഷന്‍, ബിഎസ് 4 ഡീസല്‍ എന്‍ജിന്‍ 16 ബിഎച്ച്പി38 എന്‍എം ആണ് ശേഷി. എല്ലാതരം റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കും വിധം നിര്‍മിച്ച എന്‍ജിന്‍ ഈ വിഭാഗത്തിലെ ഏറ്റവും നല്ല ഇന്ധനക്ഷമതയും നല്‍കുന്നുവെന്ന് കൊച്ചിയില്‍ മോഡല്‍ അവതരണ ചടങ്ങില്‍ പങ്കെടുത്ത മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീസ് സെയില്‍സ്, മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് വിജയ് റാം നക്ര പറഞ്ഞു. ലിറ്ററിന് 26 കിലോമീറ്റര്‍ മൈലജ് ലഭിക്കും. നാല് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ആണ്.

നഗരങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെയുള്ള ഓട്ടത്തിന് സഹായകമായ ഒതുക്കമുള്ള ബോഡിഘടനയും മികവുള്ള സ്റ്റിയറിങ്ങും ജീത്തോ മിനിവാനിനുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2,250 മി.മീ എന്ന അളവിലുള്ള നീളമേറിയ വീല്‍ബേസ് വാഹനത്തിന് മെച്ചപ്പെട്ട സ്ഥിരത ഉറപ്പാക്കും. ആകര്‍ഷകമാണ് രൂപം. കാറുകളുടേതുപോലുള്ള ഡാഷ് ബോര്‍ഡ്. ബക്കറ്റ് സീറ്റുകളാണ് ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനും. പിന്നിലെ ബെഞ്ച് സീറ്റില്‍ മൂന്നു പേര്‍ക്കിരിക്കാം. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 3.43 ലക്ഷം രൂപ.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം