മഅ്ദനി: കോണ്‍ഗ്രസിനെതിരെ സമസ്ത; കേരളമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കാപട്യക്കാര്‍

Saturday March 29th, 2014

Samasthaകോഴിക്കോട്: അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണത്തടവ് മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെതിരെ സമസ്തയുടെ വിമര്‍ശനം. വിചാരണത്തടവിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും സമസ്ത വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യം ലഭിക്കുന്നതിനെതിരെ നിലപാടെടുത്ത കര്‍ണാടക സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. അതിനെ പിന്തുണച്ച കേരളത്തിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടും അംഗീകരിക്കാനാവില്ല.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഈ നിലപാടെടുക്കുന്നത്. ബി.ജെ.പിയുടെ അതേ നിലപാട് സ്വീകരിക്കുന്നവരെ ന്യായീകരിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കാപട്യക്കാരാണെന്നും സമസ്ത വാര്‍ത്താക്കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. മഅ്ദനിയോട് മാനുഷിക നിലപാട് പോലും സ്വീകരിക്കാത്ത കോണ്‍ഗ്രസിന്റെ നടപടി വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. അനന്തമായ വിചാരണത്തടവില്‍ കഴിയുന്ന മുസ്ലിം യുവാക്കളുടെ കാര്യത്തില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ സമസ്ത ആവശ്യപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം