കാമുകനുംകാമുകിയും ഒളിച്ചോടി; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകന്റെ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

Tuesday April 26th, 2016
2

group attack slugലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്കിംപൂര്‍ഖേരി ഗ്രാമത്തില്‍ വൃദ്ധയായ സ്ത്രീയെ ഒരു സംഘം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തു. വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തു. വൃദ്ധയുടെ മകന്‍ കാമുകിയോടൊപ്പം ഒളിച്ചോടിയതിന് പ്രതികാരമായി പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിന്റെ 60 വയസ്സുള്ള അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയത്.

കഴിഞ്ഞ ദിവസമാണ് യുവാവും യുവതിയും ഒളിച്ചോടിയത്. വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വൃദ്ധയെ തല്ലച്ചതയ്ക്കുകയായിരുന്നു. ഭര്‍ത്താവിനെയും മര്‍ദ്ദിച്ചു. നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. ഗുരുതരാവസ്ഥയിലായ വൃദ്ധയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന്റെയും യുവതിയുടെയും കുടുംബങ്ങള്‍ ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. ആക്രമത്തിനു പിന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് ചൗരസ്യ പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാല് പേര്‍ സ്ത്രീകളാണ്. ഇവര്‍ ഒളിവിലാണ്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം