പ്രണയ നൈരാശ്യം; ഒന്‍പതാം ക്ലാസുകാരിയെ യുവാവ് ഗ്രൗണ്ടിലിട്ടു വെട്ടിക്കൊന്നു

Saturday March 26th, 2016
2

sangeetha aykകൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സഹകളിക്കാരായ മുപ്പതോളം വിദ്യാര്‍ഥിനികളുടെ മുന്നില്‍ വെച്ച് വോളിബോള്‍ കളിക്കാരിയെ യുവാവ് വെട്ടിക്കൊന്നു. സംഗീത അയ്ക്ക് (14) എന്ന ഒന്‍പതാംക്‌ളാസുകാരിയെ നാട്ടുകാരനായ സുബ്രത സിഹ്നയാണ് ക്രൂരമായി വെട്ടിക്കൊന്നത്. പെണ്‍കുട്ടി ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു.

വോളിബോള്‍ മത്സരത്തിനായുള്ള പരിശീലനത്തിനിടെ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സുബ്രത സിഹ്ന വെട്ടുകത്തിയുമായി ഓടിയെത്തുന്നത് ശ്രദ്ധയില്‍ പെട്ട കോച്ച് കസേരയെറിഞ്ഞ് സംഗീതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അക്രമിയെ കണ്ട പെണ്‍കുട്ടി വോളിബോള്‍ ഗ്രൗണ്ടില്‍ നിന്നും ഓടി രക്ഷപ്പെടാന്‍  ശ്രമിച്ചെങ്കിലും ഇയാള്‍ പുറകില്‍ നിന്നും വെട്ടുകയായിരുന്നു. തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞുവീണ സംഗീതയെ അക്രമി നിരവധി തവണ വെട്ടി ക്രൂരമായി  കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഭയാനക ദൃശ്യം കണ്ടുനിന്ന പെണ്‍കുട്ടികളില്‍ പലരും കുഴഞ്ഞുവീണു. അക്രമിയുടെ അടുത്തേക്ക് വരാന്‍ പ്രദേശവാസികളും ധൈര്യപ്പെട്ടില്ല. പിന്നീട് കൊലപാതകി ഓടി രക്ഷപ്പെട്ടതിന് ശേഷമാണ് സംഗീതയെ ആശുപത്രിയിലെത്തിക്കാനായത്.

ഗ്രൗണ്ടിനടുത്ത് തട്ടുകട നടത്തുന്ന അമ്മാവനാണ് സംഗീതയെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ ഇദ്ദേഹം ചോരയില്‍ കുളിച്ച് മൈതാനത്ത് മണ്ണില്‍ കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. പെണ്‍കുട്ടിയെ താങ്ങിയെടുത്ത് റോഡിലെത്തി നിരവധി റിക്ഷാെ്രെഡവര്‍മാരോടും സഹായമഭ്യര്‍ഥിച്ചെങ്കിലും ആരും തയ്യാറായില്ലെന്നും ഇദ്ദേഹം പറഞ്ഞു. അവസാനം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സംഗീത മരണത്തിന് കീഴടങ്ങിയിരുന്നു.

പ്രണയനൈരാശ്യമാണോ കൊലപാതകത്തിന് പ്രേരണയായത് എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സുബ്രതോ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതായി സംഗീതയുടെ മാതാപിതാക്കള്‍ പൊലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം