പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല; അമ്മയും ബന്ധുക്കളും ചേര്‍ന്ന് 19കാരിയെ കൊന്ന് കുഴിച്ച്മൂടി

Wednesday April 29th, 2020
ചിത്രം സാങ്കല്‍പികം

ചണ്ഡീഗഡ്: പ്രണയബന്ധത്തിന്റെ പേരില്‍ 19കാരിയെ കൊന്ന് അമ്മയും ബന്ധുക്കളും ചേര്‍ന്ന് കുഴിച്ചുമൂടി. ജസ്പ്രീത് കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബിലെ ഹോഷിയാര്‍പൂറിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അമ്മ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതികളില്‍ ഒരാളായ ഗുര്‍ദീപ് സിങ് പഞ്ചാബ് പൊലീസിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലായിരുന്നു ചുമതലയെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജസ്പ്രീതിന് ഉറക്കഗുളികകള്‍ നല്‍കി മയക്കി കിടത്തിയശേഷം കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കേസ്.

ഉറക്കഗുളിക നല്‍കിയത് താന്‍ ആണെന്ന് അമ്മ ബല്‍വിന്ദര്‍ പൊലീസിനോട് പറഞ്ഞു. പിന്നാലെ ഉറക്കത്തിലായ ജസ്പ്രീതിനെ കഴുത്തുഞെരിച്ച് ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രഹസ്യമായി മൃതദേഹം സംസ്‌കരിച്ചതായും ഇവര്‍ പൊലീസിന് മൊഴിനല്‍കി.

ജസ്പ്രീത്, അമന്‍പ്രീത് സിങ് എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഇതിനെ കുടുംബം എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. മകളെ കാണാനില്ലെന്ന് കാണിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബല്‍വിന്ദര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമന്‍പ്രീത് സിങ്ങാണ് ഇതിന് പിന്നിലെന്ന് ബല്‍വിന്ദര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം