രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി

Sunday May 17th, 2020

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അര്‍ധരാത്രി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നീട്ടിയത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കും.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ് മാര്‍ച്ച് മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ആദ്യം ഏപ്രില്‍ 14 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് മെയ് മൂന്നിലേക്കും മെയ് 17 ലേക്കും നീട്ടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും രാജ്യത്ത് അനുദിനം രോഗം വര്‍ധിച്ചുവരികയാണ്. കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതിനു മുമ്പ് തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നീട്ടിക്കൊണ്ട് ഉത്തരവിട്ടിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം