അനധികൃതമായി മലപ്പുറം ജില്ലയിലേക്ക് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Tuesday April 21st, 2020

മലപ്പുറം: അനധികൃതമായി ജില്ലാ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ചെന്നൈയില്‍ നിന്ന് ഇത്തരത്തില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. ജില്ലയിലെ സംസ്ഥാന അതിര്‍ത്തികളില്‍ പോലിസും മോട്ടോര്‍ വാഹനവകുപ്പും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചരക്ക് വാഹനങ്ങളിലും കാല്‍നടയായും എത്തുന്നവരെ അതിര്‍ത്തിയില്‍ വിവിധ കേന്ദ്രങ്ങളിലായി പരിശോധിക്കും.

മലപ്പുറം ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ യാത്രാ അനുമതി നല്‍കുന്ന ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഒന്നടങ്കം ഭീഷണിയായ കൊവിഡ് 19 പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയമ ലംഘനം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പുറത്ത് നിന്നുളളവരെ കൊണ്ടുവരുന്ന ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കും. ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കും. ചരക്കെത്തിക്കുന്ന സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ലൈസന്‍സ് റദ്ദാക്കി അവര്‍ക്കെതിരെയും പകര്‍ച്ച വ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. അനുമതിയില്ലാതെ യാത്ര ചെയ്തവര്‍ക്കെതിരെയും നിയമ നടപടികളുണ്ടാവും. പാസില്‍ വിവരങ്ങളില്ലാത്തവര്‍ വാഹനങ്ങളിലുണ്ടെങ്കില്‍ അത്തരം വാഹനങ്ങള്‍ അതിര്‍ത്തിയില്‍ത്തന്നെ പിടിച്ചിടാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം