ലോക്ക്ഡൗണ്‍ മെയ് 17വരെ നീട്ടി

Friday May 1st, 2020

ന്യൂഡല്‍ഹി: കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 17വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നിലവിലെ ലോക്ക്ഡൗണ്‍ കാലാവധി മെയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.

ഇതുവരെ നടപ്പാക്കിയ ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ ഗുണകരമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ഈ കാലയളവില്‍ സോണ്‍ തിരിച്ച് നിയന്ത്രണങ്ങളില്‍ ചില ഇളവുകളുണ്ടാവും. അവസാന 21 ദിവസം കൊവിഡ് 19 രോഗികളില്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണ്‍. രോഗികളുടെ എണ്ണം, ഇരട്ടിക്കാന്‍ എടുക്കുന്ന സമയം തുടങ്ങിയവയൊക്കെ സോണ്‍ തരംതരവിനു  ഉപയോഗിക്കും.

റെഡ്, ഗ്രീന്‍ സോണുകളല്ലാത്തവയാണ് ഓറഞ്ച് സോണ്‍. ഗ്രീന്‍ സോണുകളില്‍ ബസ് ഗതാഗതത്തിനു ഉപാധികളോടെ അനുമതിയുണ്ട്. മറ്റ് സോണുകളില്‍ പൊതുഗതാഗതം ഉണ്ടാവില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം