ലോക്ക്ഡൗണ്‍; ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് കമല്‍നാഥ്

Monday April 13th, 2020

ഭോപ്പാല്‍: രാജ്യത്ത് കോവിഡ് 19 ബാധിച്ചവര്‍ ഒമ്പതിനായിരം കവിഞ്ഞതും മുന്നൂറോളം പേര്‍ പേര്‍ മരിച്ചതും ഉള്‍പ്പെടെ രാജ്യം ഭീതി നേരിടുമ്പോള്‍ കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്ന് കമല്‍നാഥ് ആരോപിച്ചു. അതിന് പിന്നില്‍ മറ്റൊരു ഉദ്ദേശം കൂടി ബിജെപിക്ക് ഉണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 23ന് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മാത്രമാണ് ലോക്ക് ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് കമല്‍നാഥ് കുറ്റപ്പെടുത്തി. ഫിബ്രവരി 23 ന് തന്നെ കൊവിഡ് മഹാമാരി രാജ്യത്തിന്റെ പ്രാണനെടുക്കുമെന്ന മുന്നറിയിപ്പ് രാഹുല്‍ ഗാന്ധിയും നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിന് ചെവി കൊടുത്തില്ല. കോവിഡ് ഭീതിയെ തുടര്‍ന്ന് നിരവധി സംസ്ഥാന നിയമസഭകള്‍ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ തന്റെ സര്‍ക്കാര്‍ താഴെ വീഴുന്നത് വരെ പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്നു.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മാര്‍ച്ച് എട്ടിന് തന്നെ ഷോപ്പിങ്ങ് മാളുകള്‍, സ്‌കൂളുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു നടപടി സ്വീകരിച്ചതെന്നും കമല്‍നാഥ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ടതായി സ്പീക്കര്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തെ എല്ലാവരും ചേര്‍ന്ന് പരിഹസിച്ചു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്. രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായി, കമല്‍നാഥ് പറഞ്ഞു.

ബിജെപി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് ഭരണ സ്തംഭവമാണെന്നും കമല്‍നാഥ് ആരോപിച്ചു. ചൗഹാന്റെ വണ്‍മാന്‍ ഷോ ഭരണഘടന വിരുദ്ധമാണ്. സംസ്ഥാനത്ത് ഉടന്‍ മന്ത്രിസഭ വിപുലീകരണം നടത്തണം. മന്ത്രിസഭ വിപുലീകരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലേങ്കില്‍ ഭരണഘടന സംവിധാനങ്ങളുടെ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു.

ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ താഴെ വീണത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന റിസോര്‍ട്ട് രാഷ്ട്രീയത്തിന് ഒടുവിലായിരുന്നു ശിവരാജ് സിംഗ് ചൗഹാന്‍ അധികാരം തിരിച്ച് പിടിച്ചത്. അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയതിനാലാണ് കൊവിഡ് നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയതെന്ന വിമര്‍ശനം ശക്തമാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം