ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവുകള്‍ ഇങ്ങിനെ

Saturday May 2nd, 2020

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ എല്ലാ സോണുകളിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മൂന്നാംഘട്ട ലോക്ക്ഡൗണില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഇളുവകള്‍ ഇങ്ങിനെയാണ്.

  1. സ്വകാര്യസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ 33 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം.
  2. വളരെ കുറച്ച് കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതോ, കോവിഡ് ഇല്ലാത്തതോ ആയ മേഖലകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം.
  3. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മദ്യഷാപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച് അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. അടച്ചിടണമെങ്കില്‍ അങ്ങനെയുമാകാം. ഒരുസമയം, അഞ്ചുപേര്‍ക്ക് സാമൂഹിക അകലം പാലിച്ച് മദ്യം വാങ്ങാനാണ് അനുമതിയുള്ളത്.
  4. റെഡ് സോണിലുള്ള ഐ.ടി കമ്പനികള്‍, മാധ്യമസ്ഥാപനങ്ങള്‍, കോള്‍ സെന്‍ററുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, വെയര്‍ഹൗസിങ് സ്ഥാപനങ്ങള്‍, സ്വകാര്യ സുരക്ഷ ഏജന്‍സികള്‍, സ്വയംതൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകളും ഹെയര്‍ സലൂണുകളും തുറക്കില്ല.
  5. ഓറഞ്ച് സോണില്‍ ടാക്‌സി വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ടാക്‌സിയില്‍ ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കൂ. ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. ഗ്രീന്‍ സോണുകളില്‍ 50 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ബസ്‌സര്‍വീസ് അനുവദിക്കും.
  6. റെഡ്‌സോണില്‍ ഗ്രാമീണ മേഖലകളിലെ വ്യവസായനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം. നഗരങ്ങളില്‍ മാളുകള്‍ ഒഴികെയുള്ള കടകള്‍ തുറക്കാം. എല്ലാ വിധ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്.
  7. എല്ലാ സോണുകളിലും 10 വയസില്‍ താഴെയുള്ളവര്‍, 65 വയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. ഇവര്‍ക്ക് ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി ചികിത്സക്കും മറ്റും ഉപാധികളോടെ പുറത്തുപോകാന്‍ അനുമതിയുണ്ട്.
  8. രാജ്യത്തുടനീളം കൂടുതല്‍ ആളുകള്‍ കൂടാന്‍ സാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, സിനിമ പ്രദര്‍ശന ശാലകള്‍, മാളുകള്‍, ജിംനേഷ്യം കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പള്ളികള്‍ പോലുള്ള മതപരമായ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.
  9. സര്‍ക്കാര്‍ അനുമതിയോടെ അനിവാര്യ സാഹചര്യങ്ങളില്‍ റോഡ്, റെയില്‍, ഗതാഗതങ്ങള്‍ വഴി സഞ്ചരിക്കാം.
  10. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആരോഗ്യസേതു ആപ് നിര്‍ബന്ധം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം