ശശി തരൂരിനെതിരെ പാചകറാണി ലക്ഷ്മിനായര്‍ ?

Sunday March 9th, 2014
2

Lakshmi nairതിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ സി.പി.ഐ.സ്ഥാനാര്‍ഥിയായി ലക്ഷ്മി നായര്‍ മല്‍സരിച്ചേക്കും. കേരള ലോ അക്കാദമി കോളജ് പ്രൊഫസറും പ്രിന്‍സിപ്പളുമായ ലക്ഷ്മി നായര്‍ ദേശീയ നിയമ വിദ്യഭ്യാസ സമിതിയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍ കൊണ്ട് അഭിഭാഷകയാണെങ്കിലും ഇഷ്ടവിഷയം പാചകമാണ്. വിവിധ ചാനലുകളില്‍ പാചക ഷോ അവതാരകയാണ് ഇവര്‍. കൂടാതെ യാത്രാവിവരണ പരിപാടിയും അവതരിപ്പിക്കാറുണ്ട്.
മലയാളിയുടെ രുചിയുടെ രസതന്ത്രം മാറ്റി തീര്‍ത്ത ലക്ഷ്മി നായരുടെ മല്‍സരം അനുകൂലമാകുമെന്നാണ് സി.പി.ഐ.കണക്കു കൂട്ടുന്നത്. സുനന്ദപുഷ്‌കറിന്റെ മരണമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്ത്രീകള്‍ക്കിടയില്‍ ഇമേജിന് ഇടിവ് സംഭവിച്ച തരൂരിനെ നേരിടാന്‍ ലക്ഷ്മിനായര്‍ പോന്നവളാണെന്നാണ് സി.പി.ഐ.വിശ്വസിക്കുന്നത്.
എന്നാല്‍ മല്‍സരത്തെക്കുറിച്ച് ലക്ഷ്മിനായര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം