ഭക്ഷണവും വെള്ളവുമില്ലാതെ മലയാളികളടക്കം മുപ്പതോളം തൊഴിലാളികള്‍ ദുരിതത്തില്‍

Monday March 20th, 2017
2

സഫാനിയ: മൂന്നു മാസത്തോളമായി ജോലിയും ഭക്ഷണവും വെള്ളവുമില്ലാതെ മുപ്പതോളം ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതം പേറുന്നു. കേരളം, തമിഴ്‌നാട് , ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സഫാനിയയിലെ രണ്ട് മുറികളിലായി ദുരിത ജീവിതം നയിക്കുന്നത്. കമ്പനി കരാര്‍ പ്രകാരമുള്ള രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും നാട്ടിലയക്കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ല. രണ്ട് മാസം മുമ്പ് അല്‍ ഹസയിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. ഇതിനിടെ ഇവരുടെ ദുരിത ജീവിതമറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കമ്പനി അധികൃതര്‍ തൊഴിലാളികളില്‍ ഏഴുപേരെ ജയിലിലടച്ചു. അടങ്ങിയില്ലെങ്കില്‍ മറ്റുള്ളവരുടെയും ഗതി ഇതാകുമെന്ന രീതിയില്‍ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ പറയുന്നു. കമ്പനി കരാര്‍ പ്രകാരമുള്ള ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു. നാട്ടില്‍ മകളുടെ വിവാഹത്തിന് ഒരുക്കം നടത്തുന്നവരും അര്‍ബുദരോഗിയായ ഭാര്യയെ ചികില്‍സിക്കാന്‍ വേണ്ടി അധ്വാനിക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. നാട്ടിലേക്കു കയറ്റി അയക്കണമെങ്കില്‍ 3000 റിയാല്‍ വീതം നല്‍കണമെന്നാണത്രെ കമ്പനി അധികൃതര്‍ ആവശ്യപ്പെടുന്നത്. 600 റിയാലിനു ജോലിക്കു കയറി ശമ്പളവും ചിലവും ലഭിക്കാതെ കഴിയുന്ന തങ്ങളെങ്ങനെ പണം നല്‍കുമെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്.

തൊഴിലാളികളുടെ ദുരിതം പുറംലോകമറിഞ്ഞു തുടങ്ങിയതോടെ കമ്പനിഅധികൃതര്‍ മുഴുവന്‍ തൊഴിലാളികളെയും ഹസയില്‍ നിന്നും 450 കിലോമീറ്റര്‍ അകലെ കുവൈറ്റ് ബോര്‍ഡറിലുള്ള മരുഭൂമി പ്രദേശമായ സഫാനിയയിലേക്ക് മാറ്റി. അല്‍ഹസയില്‍ ഇവരുടെ ദുരിതമറിഞ്ഞെത്തിയിരുന്ന ഇന്ത്യന്‍ സോഷ്യല്‍ഫോറം പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തൊഴിലാളികള്‍ സഫാനിയയിലാണെന്ന വിവരമറിയുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ഫോറം പ്രവര്‍ത്തകരായ അബ്ദുള്ള നാറാത്ത്, ഹനീഫ കൂവ്വപ്പാടി, റഫീഖ് കുറിഞ്ഞിലക്കാട്, ബഷീര്‍ കോഴിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റും എത്തിച്ചു കൊടുത്തത് ഏറെ ആശ്വാസമായിട്ടുണ്ട്. തൊഴിലാളികളെ മോചിപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണീ തൊഴിലാളികള്‍.

RSS20
Follow by Email
Facebook0
Twitter
LinkedIn
Tags: ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം