നടി ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

Tuesday January 28th, 2014

kUSHBOOചെന്നൈ: തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍ പെട്ടു. കാറിനു പുറകില്‍ ബസ് വന്നിടിച്ചാണ് അപകടം. അപകടത്തില്‍ കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. െ്രെഡവറും ഖുശ്ബുവും മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. കാര്‍ അപകടത്തില്‍പ്പെട്ടുവെന്നും തനിയ്ക്ക് പരുക്കുകളൊന്നുമില്ലെന്നും പിന്നീട് ഖുശ്ബു തന്നെ പിന്നീട് ട്വിറ്റരിലൂടെ അറിയിക്കുകയായിരുന്നു. തനിയ്ക്ക് പരുക്കേറ്റിട്ടില്ലെങ്കിലും താന്‍ ഭര്‍ത്താവ് സുന്ദര്‍ സിയ്ക്ക് സമ്മാനമായി നല്‍കിയ ക്യൂ5ന് പരിക്കേറ്റപ്പോള്‍ തന്റെ ഹൃദയം മുറിഞ്ഞുവെന്നും ഖുശ്ബു ട്വീറ്ററിലൂടെ അറിയിച്ചു.അപകടം ഉണ്ടായ സമയത്ത് കാറില്‍ ഇടിച്ച എം.ടി.എസ് ബസിന്റെ െ്രെഡവറുടെ പക്കല്‍ ലൈസന്‍സ് ഇല്ലായിരുന്നുവെന്നും ബസിന് നമ്പര്‍ പ്ലേറ്റും, റൂട്ട് പ്ലേറ്റും ഇല്ലായിരുന്നു വെന്നും ഇത് ശരിയാണോയെന്നും താരം ട്വീറ്ററിലൂടെ ചോദിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം