വെള്ളാപ്പള്ളിയുടെ യാത്രക്കെതിരെ കുഞ്ഞാലിക്കുട്ടി

Wednesday November 25th, 2015

PK Kunhalikutty iuml leaderതിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രക്കെതിരേ യു.ഡി.എഫ് ശക്തമായ പ്രചാരണം നടത്തണമെന്ന് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. വര്‍ഗീയതയെ ചെറുക്കാന്‍ കക്ഷി രാഷ്ട്രീയത്തിനു അതീതമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ യാത്ര കേരള സമൂഹത്തെ ഭിന്നിപ്പാക്കാനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു. മതേതരത്വത്തിന്റെ വിഷം പുരട്ടിയ വര്‍ഗീയതയുടെ വിഷഗുളികയാണ് ഈ യാത്രയെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍ പ്രതികരിച്ചു. ശ്രീനാരയണീയര്‍ ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം