കുമ്മനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്

Friday December 18th, 2015

Kummanam BJP VHPന്യുഡല്‍ഹി: ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരനെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ അധ്യക്ഷനായ വി മുരളീധരന്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറാകും. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമെടുത്തത്. നിലവില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കുമ്മനം. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷപദത്തിലേക്ക് കുമ്മനത്തെ പരിഗണിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലേക്ക് കുമ്മനവും ക്ഷണിതാവായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പുതിയ പ്രസിഡന്റ് കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി.മുരളീധരനും വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം